HOME
DETAILS

നഗരസഭാ മിനുട്‌സ് തിരുത്തല്‍: അന്വേഷണം പൂര്‍ത്തിയായി

  
backup
March 10 2017 | 19:03 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%81%e0%b4%9f%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4



കാഞ്ഞങ്ങാട്: നഗരസഭാ യോഗത്തിന്റെ മിനുട്‌സ് തിരുത്തിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പൂര്‍ത്തിയായി. ഇതു സംബന്ധമായി വിജിലന്‍സ് ഡയറക്ടറുടെ അനുമതി കിട്ടിയ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നു വിജിലന്‍സ് ഡിവൈ.എസ്.പി രഘുറാം പറഞ്ഞു. നഗരസഭാ ഉടമസ്ഥതയില്‍ അലാമിപ്പള്ളിയില്‍ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സും ആധുനിക രീതിയിലുള്ള സ്റ്റേഡിയവും സ്ഥാപിക്കുന്നതിനു വേണ്ടി ഏറ്റെടുക്കാന്‍ തീരുമാനിച്ച സ്ഥലത്തിന്റെ സര്‍വേ നമ്പറുകള്‍ യോഗത്തിനു ശേഷം ഭരണസമിതി അറിയാതെ തിരുത്തുകയായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 2009 ജൂണ്‍ 16നു ചേര്‍ന്ന യോഗത്തിന്റെ മിനുട്‌സാണു ഉദ്യോഗസ്ഥര്‍ പിന്നീട് തിരുത്തിയതെന്നായിരുന്നു ആരോപണം.
സംഭവം വിവാദമായതിനെ തുടര്‍ന്നു വിജിലന്‍സ് പരിശോധന നടത്തുകയും മിനുട്‌സ് തിരുത്തിയ കൈയക്ഷരം ആരുടെതെന്നു കണ്ടെത്തുന്നതിന് ഇത് ഫോറന്‍സിക് പരിശോധനക്ക് അയക്കുകയുമായിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ച വിജിലന്‍സിനു ലഭിച്ചിരുന്നു. നഗരസഭയില്‍ അന്നുണ്ടായിരുന്ന ക്ലര്‍ക്കിന്റേതാണു തിരുത്തിയ കൈയക്ഷരമെന്ന് പരിശോധനയില്‍ വിജിലന്‍സ് ഉറപ്പിച്ചിട്ടുണ്ട്.
അതേ സമയം, ഇക്കാലയളവില്‍ നഗരസഭയില്‍ എന്‍ജിനിയറായിരുന്ന എം.ടി. ഗണേശനാണ് ഈ കേസിലെ ഒന്നാം പ്രതി. ഇയാള്‍ ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ കഴിയുകയാണ്. ഇതിന് പുറമേ സെക്രട്ടറിയുടെ ചാര്‍ജ് ഉണ്ടായിരുന്ന ജോണ്‍ ഉള്‍പ്പെടെ എട്ടോളം ആളുകള്‍ ഈ കേസില്‍ പ്രതികളായുണ്ട്.
നഗരസഭാ ഭരണ സമിതി ഏറ്റെടുക്കാന്‍ തീരുമാനിച്ച സ്ഥലങ്ങളുടെ സര്‍വേ നമ്പറുകള്‍ സ്വകാര്യ വ്യക്തികളെ സഹായിക്കാന്‍ എം.ടി. ഗണേശന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ക്ലാര്‍ക്കായ ശശിയെ കൊണ്ടു തിരുത്തി എഴുതിച്ചതായാണു വിജിലന്‍സിന്റെ നിഗമനം.
കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങള്‍ പൂര്‍ത്തിയായതോടെ ഈ വിവരങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു കൈമാറാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നതായി ഡിവൈ.എസ്.പി പറഞ്ഞു. അനുമതി കിട്ടുന്നതോടെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago