ഗര്‍ഭിണിയായ സ്ഥാനാര്‍ഥിയെ കൂട്ട ബലാത്സംഗം ചെയ്തു
കൊല്‍ക്കത്ത: ആറുമാസം ഗര്‍ഭിണിയായ സ്ഥാനാര്‍ഥിയെ കൂട്ട ബലാത്സംഘം ചെയ്തുവെന്ന് പരാതി. പശ്ചിമ ബംഗാളിലാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസുകാരാണ് ബി.ജെ.പിക്കാരിയായ സ്ഥാനാര്‍ഥിയ ആക്രമിച്ചതെന്ന് യുവതിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ പി ടിക്കറ്റില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയതില്‍ പ്രകോപിതരായാണ് ആക്രമണമുണ്ടായതെന്നും പത്രിക പിന്‍വലിക്കാന്‍ നിരന്തരമായി ഭീഷണിയുണ്ടായിരുന്നെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതിന് തയാറാവാതിരുന്നതോടെ യുവതിയെ കൂട്ടം ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയായിരുന്നുവത്രെ. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി സുഖം പ്രാപിച്ചു വരികയാണ്. ആറോളം പേരാണ് തന്നെ ആക്രമിച്ചതെന്ന് യുവതി പറഞ്ഞു. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ രാഷട്രീയമില്ലെന്നും കുടുംബപരമായ പ്രശ്നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും തൃണമൂല്‍ പ്രാദേശിക നേതൃത്വം അറിയിച്ചു.
ബിഹാര്‍
വെടിയുതിര്‍ത്ത് ആഘോഷം;
എസ്.പി വെട്ടിലായി
പറ്റ്ന: സി.ബി.ഐയിലേക്കുള്ള മാറ്റം ബിഹാറിലെ ഒരു പൊലിസ് ഓഫീസര്‍ ആഘോഷിച്ചത് ആകാശത്തേക്ക് വെടിയുതിര്‍ത്ത്. ഒന്നും രണ്ടും തവണയല്ല ഒമ്പത് തവണ. ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കേണ്ട തോക്ക് ദുരുപയോഗം ചെയ്ത ഓഫീസറുടെ നടപടി വിവാദമായിരിക്കുകയാണ്. കടിഹാര്‍ എസ്.പി സിദ്ദാര്‍ഥ് മോഹന്‍ ജെയിന് ആണ് വെടിയുടെ പേരില്‍ പുലിവാല് പിടിച്ചത്.
അദ്ദേഹത്തിന് സി.ബി.ഐയിലേക്ക് മാറ്റം കിട്ടിയതിന്റെ ഭാഗമായി സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."