കെ.എസ്.ആര്.ടി.സി ബസ് നിയന്ത്രണംവിട്ടു; വന്‍ ദുരന്തം ഒഴിവായി
വെമ്പായം: കെ.എസ്.ആര്.ടി.സി ബസ് നിയന്ത്രണംവിട്ടു. ഡ്രൈവറുടെ സമയോജിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. പുലര്‍ച്ചെ ഒന്‍പതിന് കന്യാകുളങ്ങര ജങ്ഷന് സമീപത്തായിരുന്നു സംഭവം.
പത്തനാപുരത്തുനിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പത്തനാപുരം ഡിപ്പോയിലെ ബസാണ് ബ്രേക്ക് നഷ്ടപ്പെട്ടത് മൂലം നിയന്ത്രണംവിട്ടത്. 65 ഓളം യാത്രക്കാരുമായി വരികയായിരുന്ന ബസ് വെമ്പായം ജങ്ഷന് കഴിഞ്ഞപ്പോള്‍ ബസിനടിയില്‍ ഉഗ്ര ശബ്ദം ഉണ്ടാകുകയും ബ്രേക്ക് നഷ്ടപ്പെടുകയുമായിരുന്നു.
യാത്രക്കാര്‍ ഭയന്നു വിളിച്ചെങ്കിലും ഡ്രൈവര്‍ റോഡിനോട് ചേര്‍ന്നുള്ള പഞ്ചായത്ത് വക കോണ്‍ക്രീറ്റ് കെട്ടിലേക്ക് ബസ് ഇടിച്ചു നിര്‍ത്തുകയായിരുന്നു. പത്തനാപുരം ഡിപ്പോയിലെ ഡ്രൈവര്‍ മനോഹരന്റെ മനസാന്നിധ്യം വിടാതെയുള്ള ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയതെന്ന് യാത്രക്കാര്‍ പറഞ്ഞു. എയര്‍ പൈപ്പ് ലീക്കായതാകാം ബ്രേക്ക് നഷ്ടപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."