ചെങ്കോട്ടയുടെ സംരക്ഷകന്‍ ഇനി ബാബരി ധ്വംസകന്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാനവും ചരിത്ര സ്മാരകവുമായ ചെങ്കോട്ടയുടെ സംരക്ഷണം ബാബരി പള്ളി പൊളിക്കാന്‍ മുന്നില്‍ നിന്ന വിശ്വഹിന്ദു പരിഷത്ത് നേതാവിന്റെ കൈയിലെന്ന വാര്‍ത്ത ചര്‍ച്ചയാവുന്നു. കേന്ദ്രത്തിന്റെ പുതിയ തീരുമാനപ്രകാരം ചെങ്കോട്ടയുടെ പുതിയ ഉടമകള്‍ ഡാല്‍മിയ ഗ്രൂപ്പിനാണ്. വിശ്വഹിന്ദു പരിഷത്തിന്റെ മുതിര്‍ന്ന നേതാവ് വിഷ്ണു ഹരി ഡാല്‍മിയയാണ് അതിന്റെ ഉടമ. മുഗള്‍ കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട ചരിത്ര സ്മാരകം കൂടിയായ ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് കര്‍സേവകര്‍ക്കൊപ്പം നേരിട്ട് അയോധ്യയില്‍ പോകുകയും കേസില്‍ പ്രതിയാവുകയും ചെയ്ത ആളാണ് വിഷ്ണു ഹരി ഡാല്‍മിയ.
ചെങ്കോട്ടയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടത്താനുള്ള അധികാരം ഡാല്‍മിയ ഗ്രൂപ്പിന് ലഭിക്കുമ്പോള്‍ ചരിത്രം തന്നെ മാറ്റിയെഴുതാനുള്ള നീക്കങ്ങള്‍ നടക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.ആഗ്രയിലെ താജ്മഹലും ഡല്‍ഹി ജുമാമസ്ജിദും നിര്‍മിച്ച മുഗള രാജാവായ ഷജഹാന്തന്നെയാണ് ചെങ്കോട്ടയും നിര്‍മിച്ചത്.
ചെങ്കോട്ടയുടെ കൈമാറ്റത്തിന് പിന്നാലെ രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളായി അറിയപ്പെടുന്ന താജ്മഹല്‍ അടക്കം 116 സ്മാരകങ്ങള്‍ സ്വകാര്യമേഖലയ്ക്ക് നല്‍കാനുള്ള നീക്കം നടക്കുന്നതായും പറയപ്പെടുന്നുണ്ട്.
ഫത്തേപ്പൂര്‍ സിക്രി, കുത്തബ് മിനാര്‍, ഹുമയൂണ്‍ ടോമ്പ്, പുരാനാ കിലാ എന്നിവ കൂടാതെ അജന്ത എല്ലോറ ഗുഹകള്‍, ഖജുരാഹോയിലെ ക്ഷേത്രങ്ങള്‍, കൊണാര്‍ക്കിലെ സൂര്യക്ഷേത്രം, ഹമ്പി സ്മാരകങ്ങള്‍, ഹൈദരാബാദിലെ ഗോല്‍കൊണ്ട കോട്ട എന്നിവയും പട്ടികയിലുണ്ട്.
പാരമ്പര്യത്തെ സ്വീകരിക്കുക' എന്ന മോദി സര്‍ക്കാരിന്റെ പദ്ധതിയുടെ കീഴിലാണ് ഈ വില്‍പ്പന നടന്നിട്ടുള്ളത്. കഴിഞ്ഞവര്‍ഷം വിനോദസഞ്ചാര ദിനത്തില്‍ രാഷ്ട്രപതി രംനാഥ് കോവിന്ദാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."