HOME
DETAILS

ബി.ജെ.പി-സി.പി.എം സംഘര്‍ഷം: സി.ഐ.ടി.യു പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

  
backup
February 09 2019 | 07:02 AM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%b8

ശ്രീകാര്യം: കുഴിവിള തമ്പുരാന്‍ മുക്കില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചുമരെഴുത്തുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തില്‍ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. കരിമണല്‍ സി.ഐ.ടി.യു കണ്‍വീനര്‍ കരിമണല്‍ പുല്ലുകാട് വെട്ടുനിലത്തില്‍ വീട്ടില്‍ സൂരജ് (36), സി.ഐ.ടി.യു പ്രവര്‍ത്തകനായ പുല്ലുകാട് സ്വദേശി രാജീവ് (37) എന്നിവര്‍ക്കാണ് കുത്തേറ്റത്.
വയറില്‍ ആഴത്തില്‍ മുറിവേറ്റ രാജീവിനെ മെഡിക്കല്‍ കോളജിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ടു ബി.ജെ.പി പ്രവര്‍ത്തകനായ കാവോട്ടുമുക്ക് കൃഷണ ഭവനില്‍ മനോജി (23) നെ തുമ്പ പൊലിസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 11.55 ഓടെയാണ് സംഭവം. സി.പി.എമ്മിന്റെ സ്വാധീന മേഖലയായ കരിമണലില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ചുമരുകളില്‍ ചുമരെഴുത്തിനായി സി.പി.എമ്മാണ് ബുക്ക് ചെയ്തിരുന്നത്. സി.പി.എമ്മില്‍നിന്നു ബി.ജെ.പിയിലേക്ക് പോയ പ്രതികളില്‍ ഒരാള്‍ ചുമരുകളില്‍ ബി.ജെ.പി ബുക്ക് ചെയ്‌തെന്നു എഴുതുകയും തുടര്‍ന്ന് അത് മായ്ക്കാനായി എത്തിയ രാജീവിന്റെയും സൂരജിനെയും അവിടെയുണ്ടായിരുന്ന നാലുപേര്‍ ചേര്‍ന്ന് മര്‍ദിച്ചു കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് ലോക നാളികേര ദിനം; അവധി ദിനങ്ങളിൽ തേങ്ങയിടുകയാണ് ഈ മാഷ്

Kerala
  •  16 days ago
No Image

അഹമ്മദ് ബിന്‍ അലി അല്‍ സയേഗ് യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രി; നല്ല പരിചയ സമ്പന്നന്‍

uae
  •  16 days ago
No Image

25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്ന മലയാളി ഹൃദയാഘാതംമൂലം മരിച്ചു; മരണം വിസിറ്റ് വിസയില്‍ കുടുംബം കൂടെയുള്ളപ്പോള്‍

Saudi-arabia
  •  16 days ago
No Image

പേടിക്കണം, അമീബിക് മസ്തിഷ്‌ക ജ്വരത്തെ

Kerala
  •  16 days ago
No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് നടക്കും

Kerala
  •  16 days ago
No Image

പട്‌നയെ ഇളക്കിമറിച്ച് ഇന്‍ഡ്യാ മുന്നണിക്ക് അനുകൂലമാക്കി രാഹുല്‍ ഗാന്ധി; പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബ് പൊട്ടിച്ചു; ഇനി ഹൈഡ്രജന്‍ ബോംബ്

National
  •  16 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയിലെത്താം; നിലവില്‍ തടസങ്ങളില്ലെന്ന് സ്പീക്കര്‍

Kerala
  •  16 days ago
No Image

അച്ചടക്ക നടപടി നേരിട്ട എന്‍ വി വൈശാഖനെ തിരിച്ചെടുക്കാനൊരുങ്ങി സിപിഎം 

Kerala
  •  16 days ago
No Image

ഓണവിപണിയില്‍ റെക്കോര്‍ഡ് കുതിപ്പില്‍ സപ്ലൈക്കോ; ലക്ഷ്യം വെച്ചത് 300 കോടി, ഇതുവരെ നടന്നത് '319' കോടി രൂപയുടെ വില്‍പ്പന

Kerala
  •  16 days ago
No Image

ഡൽഹിയിൽ മഴ ശക്തമാകുന്നു, ഓറഞ്ച് അലർട്ട്; അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

latest
  •  16 days ago