HOME
DETAILS

മര്‍ദനം തടഞ്ഞതിനും ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും പകവീട്ടല്‍; ദമ്പതികള്‍ക്ക് നേരെ ആസിഡ് ആക്രമണം, പ്രതി പിടിയില്‍

  
March 07, 2026 | 2:52 AM

man arrested for acid attack on couple in kochi

 

കൊച്ചി: മര്‍ദനം തടയുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി എന്നാരോപിക്കുകയും ചെയ്ത് ദമ്പതികളുടെ ദേഹത്ത് ആസിഡ് ഒഴിച്ച പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. കുട്ടമ്പുഴ മാമലക്കണ്ടം പാണ്ടാലില്‍ എല്‍ദോസ് (48) ആണ് പിടിയിലായത്. ആക്രമണത്തില്‍ മാമലക്കണ്ടം സ്വദേശിയായ എല്‍ദോസിനും ഭാര്യക്കുമാണ് പരിക്കേറ്റത്.

പ്രതിയായ എല്‍ദോസ് മറ്റൊരാളെ മര്‍ദിക്കുന്നത് കണ്ട പരാതിക്കാരന്‍ അത് തടയുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പൊലിസിനെ അറിയിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ പ്രതി, ദമ്പതികളുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ഇവര്‍ക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദമ്പതികള്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതിയെ കുട്ടമ്പുഴ പൊലിസ് അതിവേഗം പിടികൂടി.

ഇന്‍സ്‌പെക്ടര്‍ എ. ഷൈന്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ എസ്.ഐമാരായ കെ.കെ രാജേഷ്, പി.എ സിബി, എ.എസ്.ഐമാരായ കെ.പി സജി, ഷിനോജ്, ടി.പി ജോളി, ബേസില്‍ ജോസഫ്, സി.പി.ഒമാരായ എ.ജെ ജിസ്‌മോന്‍, പി.കെ ജയന്‍ എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

A 48-year-old man was arrested for pouring acid on a couple in Kochi after they intervened in a physical brawl and recorded the incident on a mobile phone.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ഞാറിലും വോട്ടിന് പണം നൽകിയെന്ന് ആരോപണം; ബിജെപി സ്ഥാനാർഥി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

Kerala
  •  3 days ago
No Image

സഖ്യകക്ഷികൾ പോലും കൈവിടുന്നു; നെതന്യാഹുവിനെതിരെ ഇസ്റാഈലിൽ രൂക്ഷവിമർശനം

International
  •  3 days ago
No Image

പോസ്റ്റൽ വോട്ട്; അവശ്യ സേവന വിഭാഗത്തിൽ 94.06 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം: വിമാനയാത്രക്കാർക്ക് ‘ലഗേജ് പ്രഹരം’; നിരക്ക് കൂട്ടി വിമാനക്കമ്പനികൾ

International
  •  3 days ago
No Image

രണ്ടാമത്തെ കുഞ്ഞിനെ വളർത്താൻ ബുദ്ധിമുട്ട്; നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ 21-കാരിയായ മാതാവ് അറസ്റ്റിൽ

crime
  •  3 days ago
No Image

വോട്ടിന് പണം: ശോഭാ സുരേന്ദ്രനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് കെ.സി വേണുഗോപാൽ

Kerala
  •  3 days ago
No Image

ഈ സീസണിലെ ഓറഞ്ച് ക്യാപ് നേടാൻ അവന് സാധിക്കും: അശ്വിൻ

Cricket
  •  3 days ago
No Image

ലെബനനിൽ ഇസ്റാഈൽ നരനായാട്ട്: മിനിറ്റുകൾക്കുള്ളിൽ നൂറോളം വ്യോമാക്രമണങ്ങൾ; 89 മരണം, 700 ഓളം പേർക്ക് പരുക്ക്

International
  •  3 days ago
No Image

താമരശ്ശേരിയിൽ വാഹനാപകടം; കെഎസ്ആർടിസി ബസിന്റെ അടിയിൽ പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം 

Kerala
  •  3 days ago
No Image

നിശബ്ദ പ്രചാരണത്തിലും ചട്ടം ലംഘിച്ച് സോഷ്യൽ മീഡിയ പ്രചാരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് രമേശ് ചെന്നിത്തല

Kerala
  •  3 days ago