HOME
DETAILS

എ.വി.പി. സ്ഥാപകന്റെ മകൾ കൊല്ലപ്പെട്ട നിലയിൽ; ഹോം നഴ്സിനായി തിരച്ചിൽ, കവർച്ചാ ശ്രമമെന്ന് പൊലിസ്

  
March 07, 2026 | 2:15 AM

avp founder ramavariars daughter found murdered in coimbatore home nurse suspected

കോയമ്പത്തൂർ: ആര്യവൈദ്യ ഫാർമസി (AVP) സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകൾ കസ്തൂരി ജി. കുട്ടി (83) നഞ്ചുണ്ടാപുരം റോഡിലെ വസതിയിൽ കൊല്ലപ്പെട്ടു. കൈകാലുകൾ ബന്ധിച്ചും വായ പ്ലാസ്റ്റർ ഉപയോഗിച്ച് ഒട്ടിച്ചും കട്ടിലിൽ കിടത്തിയ നിലയിലായിരുന്നു മൃതദേഹം. കവർച്ചാ സംഘം നടത്തിയ ആസൂത്രിത കൊലപാതകമാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

സംഭവം ഇങ്ങനെ:

നഞ്ചുണ്ടാപുരം റോഡിലെ പാർസൺ അപ്പാർട്ട്‌മെന്റിൽ മകൻ ഡോ. രാംകുമാർ കുട്ടിക്കൊപ്പമാണ് കസ്തൂരി താമസിച്ചിരുന്നത്. മകൻ വിദേശയാത്രയിലായിരുന്ന സമയത്താണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെ മകൾ ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് വിവരം പുറത്തറിയുന്നത്.

സിസിടിവി ദൃശ്യങ്ങൾ നൽകുന്ന സൂചന:

പൊലിസ് നടത്തിയ സിസിടിവി പരിശോധനയിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചു.വെള്ളിയാഴ്ച രാത്രി 12.15-ഓടെ മൂന്നംഗ സംഘം ഫ്ലാറ്റിലെത്തി.വീട്ടുസഹായിയായ നേപ്പാൾ സ്വദേശിനി സുർജ റോക്കി (37) ഇവർക്കായി വാതിൽ തുറന്നുകൊടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.ഏകദേശം അരമണിക്കൂറിനുള്ളിൽ സംഘം മടങ്ങിപ്പോയി. സഹായിയായ സുർജ റോക്കിയെയും ഇപ്പോൾ കാണാനില്ല.

കവർച്ചയും അന്വേഷണവും:

വീട്ടിലെ അലമാരകൾ കുത്തിത്തുറന്ന നിലയിലാണ്. കസ്തൂരി ധരിച്ചിരുന്ന മാല നഷ്ടപ്പെട്ടിട്ടുണ്ട്. കൂടുതൽ സ്വർണ്ണമോ പണമോ നഷ്ടപ്പെട്ടോ എന്ന് പരിശോധിച്ചുവരികയാണ്. പ്രതികളെ പിടികൂടാൻ ആറംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് നഞ്ചുണ്ടാപുരം ഈഷ ശ്മശാനത്തിൽ സംസ്കരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭൂമി കത്തുന്നു! 2024 ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷം; പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനത്തിൽ വിറച്ച് ലോകം

Kerala
  •  13 days ago
No Image

കന്നിയങ്കത്തിനൊരുങ്ങി ടി.വി.കെ; നടന്‍ വിജയ് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും

Kerala
  •  13 days ago
No Image

ബാങ്കിന്റെ പിഴവ്, അക്കൗണ്ടിലെത്തിയത് 10 കോടി രൂപ; തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ട് യുവതി; സത്യസന്ധതക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

National
  •  13 days ago
No Image

"ചികിത്സയ്ക്ക് പണമില്ലാതെയാണ് ഇബ്രാഹിം മരിച്ചത്, വോട്ട് ചോദിച്ച് ഇനി വരരുത്"; സി.പി.എമ്മിനെതിരെ വീടിന് മുന്നിൽ പോസ്റ്റർ പതിപ്പിച്ച് പാർട്ടി കുടുംബം

Kerala
  •  13 days ago
No Image

അമേരിക്കൻ പ്രതിരോധം തകർക്കും! കിം ജോങ് ഉന്നിന്റെ പുതിയ 'രഹസ്യായുധം' സജ്ജം; ലോകം വീണ്ടും ആശങ്കയിൽ

latest
  •  13 days ago
No Image

കൊച്ചി ലഹരിവേട്ട: അന്വേഷണം ആഡംബര കപ്പലിലെ പാർട്ടികളിലേക്ക്; പിടിയിലായവർക്ക് വിദേശബന്ധമെന്ന് സൂചന

Kerala
  •  13 days ago
No Image

സച്ചിന് പോലും സാധിക്കാത്തത് അവൻ ചെയ്തു കാണിച്ചു: മുൻ ഇന്ത്യൻ താരം

Cricket
  •  13 days ago
No Image

എസ്.ഡി.പി.ഐ നിലപാട് അവരോട് പോയി ചോദിക്കണം: ഡീല്‍ ആരോപണത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala
  •  13 days ago
No Image

12 ടണ്‍ കിറ്റ്കാറ്റ് ബാര്‍ ട്രക്ക് ഉള്‍പെടെ മോഷണം പോയി; കാണാതായത് 4,13,793 ചോക്ലേറ്റ് ബാറുകള്‍

International
  •  13 days ago
No Image

ഓറഞ്ച് കൊടുങ്കാറ്റിൽ പിറന്നത് ചരിത്രനേട്ടം; തോറ്റ മത്സരത്തിലും ഇതിഹാസങ്ങൾക്കൊപ്പം ഇഷാൻ കിഷൻ  

Cricket
  •  13 days ago