HOME
DETAILS

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

  
March 06, 2026 | 4:27 PM

sanju samson talks about abhishek sharma

ടി-20 ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമക്ക് പിന്തുണയുമായി മലയാളി താരം സഞ്ജു സാംസൺ. ഫൈനൽ അഭിഷേക് ശർമയുടെ ദിവസമായിരിക്കുമെന്നാണ് സഞ്ജു പറഞ്ഞത്. ഓരോ താരങ്ങൾക്കും ഉയർച്ച താഴ്ചകൾ ഉണ്ടാകുമെന്നും അഭിഷേകിൽ ഇപ്പോഴും വിശ്വാസമുണ്ടെന്നാണ് സഞ്ജു പറഞ്ഞത്. 

''ഞങ്ങൾക്ക് ഡ്രസിങ് റൂമിൽ മികച്ച അന്തരീക്ഷമാണുള്ളത്. അഭിഷേകിൽ ഞങ്ങൾക്ക് വലിയ വിശ്വാസമുണ്ട്. ഞങ്ങൾ എല്ലാവരും അദ്ദേഹത്തെ പിന്തുണക്കുന്നുണ്ട്. എല്ലാ താരങ്ങളും ഉയർച്ച താഴ്ചയുണ്ടാകും. ഞാൻ ഇപ്പോഴും അദ്ദേഹത്തിൽ വിശ്വസിക്കുന്നു. ഫൈനൽ അദ്ദേഹത്തിന്റെ ദിവസമായിരിക്കാം'' സഞ്ജു സാംസൺ പറഞ്ഞു. 

ഈ ലോകകപ്പിൽ കളിച്ച 7 മത്സരങ്ങളിൽ നിന്ന് വെറും 89 റൺസ് മാത്രമാണ് അഭിഷേകിന് നേടാനായത്. ഇതിൽ 55 റൺസ് സിംബാബ്‌വെക്കെതിരെ നേടിയതാണ്. ബാക്കി 6 ഇന്നിംഗ്‌സുകളിലും 20 റൺസ് കടക്കാൻ പോലും താരത്തിന് സാധിച്ചില്ല. മൂന്ന് തവണ താരം പൂജ്യത്തിന് പുറത്താവുകയും ചെയ്‌തു. ഫൈനൽ മത്സരത്തിൽ അഭിഷേകിന്റെ ബാറ്റിൽ നിന്നും മികച്ച പ്രകടനങ്ങൾ ഉണ്ടാവുമോയെന്ന് കണ്ടുതന്നെ അറിയണം. 

അതേസമയം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് റൺസിന്‌ വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. കഴിഞ്ഞ ദിവസം മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 246 റൺസിൽ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചു. 

Ahead of the T20 World Cup final, Malayali star Sanju Samson has come out in support of Indian opener Abhishek Sharma. Sanju said that the final will be Abhishek Sharma's day. Sanju said that every player has ups and downs and he still has faith in Abhishek.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസമില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിതാവ് അറസ്റ്റില്‍; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലിസ് 

National
  •  5 hours ago
No Image

ഇനിയൊരു യുദ്ധമുണ്ടായാല്‍ അത് ആഗോള യുദ്ധമായി മാറും; പുതിയ മിസൈലുകള്‍ പരീക്ഷിക്കുമെന്നും ഇറാന്റെ മുന്നറിയിപ്പ് 

International
  •  6 hours ago
No Image

വനിത സംവരണ ബില്ലിന് പിന്നില്‍ ബിജെപിയുടെ ദേശവിരുദ്ധ ലക്ഷ്യം; മോദിയും, അമിത് ഷായും ജനങ്ങളെ കബളിപ്പിക്കുന്നു

National
  •  6 hours ago
No Image

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിന് പരസ്യ പിന്തുണയുമായി കെ സുധാകരന്‍; മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരില്‍ കണ്ട് സംസാരിച്ചതായി വെളിപ്പെടുത്തല്‍ 

Kerala
  •  7 hours ago
No Image

തൃശൂരില്‍ വാക്കുതര്‍ക്കത്തിനിടെ 22കാരനെ കുത്തിക്കൊന്നു; പ്രതി പിടിയില്‍ 

Kerala
  •  7 hours ago
No Image

പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളുടെ ഉയര്‍ച്ച തടഞ്ഞു; വനിത സംവരണ ബില്‍ പരാജയപ്പെട്ടതില്‍ നരേന്ദ്ര മോദി 

National
  •  8 hours ago
No Image

ഇന്ത്യക്ക് ആശ്വാസം; റഷ്യന്‍ എണ്ണ വാങ്ങാനുള്ള ഇളവ് നീട്ടി അമേരിക്ക

National
  •  8 hours ago
No Image

സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു; ഷാര്‍ജയും അജ്മാനും ബസ് സര്‍വിസുകള്‍ പുനരാരംഭിച്ചു

uae
  •  8 hours ago
No Image

ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന്റെ എഞ്ചിന്‍ റൂമില്‍ വെച്ച്  ശ്വാസതടസം; മരണം രണ്ടായി; രണ്ടുപേര്‍ ചികിത്സയില്‍ 

Kerala
  •  9 hours ago
No Image

ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്‍ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്; ജീവനക്കാര്‍ സുരക്ഷിതർ

International
  •  10 hours ago