HOME
DETAILS

ആണവായുധ ആരോപണം ഇസ്‌റാഈല്‍ കള്ളം പ്രചരിപ്പിക്കുകയാണെന്ന് ഇറാന്‍

  
backup
May 03, 2018 | 1:56 AM

%e0%b4%86%e0%b4%a3%e0%b4%b5%e0%b4%be%e0%b4%af%e0%b5%81%e0%b4%a7-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%88%e0%b4%b2%e0%b5%8d


തെഹ്‌റാന്‍: രഹസ്യമായി ആണവായുധം നിര്‍മിക്കുന്നുണ്ടെന്ന ഇസ്ഈല്‍ ആരോപണത്തിനെതിരേ ഇറാന്‍ രംഗത്ത്. ആണവ കരാറില്‍ നിന്ന് യു.എസിനെ പിന്തിരിപ്പിക്കാനാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്‍യമിന്‍ നെതന്യാഹു വ്യാജ ആരോപണങ്ങള്‍ നടത്തുന്നതെന്ന് ഇറാന്‍ വിദേശകാര്യ ഉപമന്ത്രി അബ്ബാസ് അരഗാച്ചി പറഞ്ഞു.
അന്താരാഷ്ട്ര അറ്റോമിക് എനര്‍ജി ഏജന്‍സി (ഐ.എ.ഇ.എ)ക്ക് ഇതുവരെ തെളിയിക്കാന്‍ സാധിക്കാത്ത, മുന്‍പ് ആവര്‍ത്തിച്ച അതേ ആരോപണങ്ങളാണ് ഇസ്‌റാഈല്‍ ഉന്നയിക്കുന്നത്. 2015മുതല്‍ നിലവിലുള്ള ആണവ കരാറിനെ സ്വാധീനിക്കാനാണ് നെതന്യാഹു ശ്രമിക്കുന്നത്. എന്നാല്‍ ട്രംപിന്റെ ഏത് നീക്കത്തെയും നേരിടാന്‍ ഇറാന്‍ തയാറാണെന്ന് അദ്ദേഹം പറഞ്ഞു.
കളവ് മാത്രമാണ് പുതിയ പ്രഖ്യാപനത്തിലുടെ നെതന്യാഹു നടത്തുന്നതെന്നും പുതുതായി ഒന്നുമില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ വക്താവ് ബഹാറാം ഗസേം പറഞ്ഞു.
ഇറാന്‍ രഹസ്യമായി ആണവായുധം നിര്‍മിക്കുന്നതിന് തെളിവുകളുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് നെതന്യാഹു ആരോപിച്ചത്. പ്രൊജക്ട് അമദ് എന്ന പേരില്‍ ഇറാന്‍ ആണവായുധം നിര്‍മിക്കുന്നുണ്ടെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ പറഞ്ഞിരുന്നു. എന്നാല്‍ ഇറാന്‍ ആണവ കരാറിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നതിന് തെളിവുകളൊന്നും അദ്ദേഹം ഉയര്‍ത്തിക്കാട്ടിയില്ല.
നെതന്യാഹുവിന്റെ ആരോപണത്തെ തള്ളി ഐ.എ.ഇ.എ രംഗത്തെത്തി. 2009 ശേഷം ഇറാന്‍ ആണവായുധം നിര്‍മിച്ചുവെന്നതിന് വിശ്വസനീയമായ തെളിവുകളൊന്നുമില്ലെന്ന് അവര്‍ പറഞ്ഞു. ഇറാനുമായുള്ള യു.എസ് ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങള്‍ ഒപ്പുവച്ച ആണവ കരാറിന്റെ ഈ മാസം 12ന് അവസാനിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

ചോദ്യപേപ്പർ ചോർച്ച ബിൽ ഇന്ന് ലോക്സഭയിൽ

National
  •  a day ago
No Image

യുഎഇയിൽ ഇന്ന് വീണ്ടും ചൂട് കനക്കും; 48°C വരെ ഉയരും, കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത | UAE Weather updates

uae
  •  a day ago
No Image

ഹജ്ജ് 2027: നറുക്കെടുപ്പ് വ്യാഴാഴ്ച, കേരളത്തിൽ അപേക്ഷകൾ 24,500

Kerala
  •  a day ago
No Image

മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവ് ജിദ്ദയിൽ അന്തരിച്ചു

Saudi-arabia
  •  a day ago
No Image

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു

Saudi-arabia
  •  a day ago
No Image

വലിയ മലപ്പുറം; ചെറിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍

Kerala
  •  a day ago
No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  a day ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  a day ago