HOME
DETAILS
MAL
പാചകവാതക വിലവര്‍ധനവ് പിന്‍വലിക്കണമെന്ന്
backup
March 10 2017 | 19:03 PM
കൊല്ലം: പാചക വാതക വിലവര്‍ധനവ് അടിയന്തിരമായി പിന്‍വലിക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പി ലോകസഭയില്‍ ആവശ്യപ്പെട്ടു. ശൂന്യവേളയിലാണ് വിഷയം ഉന്നയിച്ചത്. സര്‍ക്കാരിന്റെ ആഹ്വാനമനുസരിച്ച് വാതക സബ്സിഡി സ്വമേധയാ ഉപേക്ഷിച്ചവര്‍ക്ക് കനത്ത പ്രഹരമാണ് നല്‍കിയിരിക്കുന്നത്. സബ്സിഡിയോടുകൂടിയ പാചകവാതകത്തിന് ഓരോ മാസവും വില വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് സര്‍ക്കാരിന് ന്യായീകരണമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും എന്‍.കെ പ്രേമചന്ദ്രന് എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."