HOME
DETAILS

വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിലെ ടോള്‍ പിരിവ്; താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം

  
backup
February 09 2019 | 07:02 AM

%e0%b4%b5%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%82-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%af%e0%b5%8d%e2%80%8c%e0%b4%a8%e0%b4%b0

കൊച്ചി: വല്ലാര്‍ പാടം കണ്ടെയ്‌നര്‍ റോഡിലെ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ന്നു വന്ന കണ്ടെയ്‌നര്‍ ലോറികളുടെ സമരം അവസാനിപ്പിച്ചു.
കലക്ടറേറ്റില്‍ സമര സമിതി ഭാരവാഹികളും ദേശീയ പാത അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് കലക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള ഈ നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് ഈ മാസം 12 ന് രാവിലെ 8 മണി വരെയാണ് 20 അടി മുതല്‍ 40 അടി വരെയുള്ള കണ്ടെയ്‌നര്‍ ലോറികളെ ടോളില്‍ നിന്നും ഒഴിവാക്കിയത്.
ടോള്‍ പിരിവിനെതിരെ കണ്ടെയ്‌നര്‍ ലോറി, കൊമേഴ്‌സ്യല്‍ വാഹന ഉടമകളും തൊഴിലാളികളും നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് ഈ മാസം ആറ്,ഏഴ് തീയതികളിലും അനുരഞ്ജന ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല. തുടര്‍ന്ന് സമരവുമായി ലോറി ഉടമകള്‍ മുന്നോട്ടു പോകുകയായിരുന്നു. സമരം മൂലം വല്ലാര്‍ പാടം തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കം പൂര്‍ണമായും സ്തംഭിച്ചിരുന്നു.
പ്രശ്‌നത്തില്‍ സമവായമുണ്ടാകാത്തതിനാല്‍ രമ്യമായ പരിഹാരത്തിനു സര്‍ക്കാര്‍ തല ഇടപെടല്‍ നടത്തുന്നതിന് ജില്ലാ ഭരണകൂടം സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തുകയും് ഈ മാസം 12 വരെ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തത്.
ടോള്‍ പിരിവ് നിര്‍ത്തി വെച്ച സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കുകയാണെന്ന് കണ്ടെയ്‌നര്‍ മോണിറ്ററിങ് സമിതി കണ്‍വിനാര്‍ ചാള്‍സ് ജോര്‍ജ് തേജസ് ന്യൂസിനോട് പറഞ്ഞു. അടുത്ത ദിവസം എറണകുളത്തെത്തുന്ന മുഖ്യമന്ത്രിയെ നേരില്‍ കണ്ട്് ടോള്‍ നിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടും.
തുടര്‍ന്നും ടോള്‍ പിരിവ് ഏര്‍പ്പെടുത്തുകയാണെങ്കി്ല്‍ കണ്ടെയ്‌നര്‍ ലോറി ഉമകള്‍ ടോള്‍ നല്‍കില്ല. ചരക്കുനീക്കം നടത്താന്‍ കണ്ടെയ്‌നര്‍ ലോറി വിളിക്കുന്ന കസ്റ്റംസ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ ഈ ടോള്‍ നല്‍കുമെന്നും ചാള്‍സ് ജോര്‍ജ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago