പിണറായി സര്‍ക്കാര്‍ പ്രതികള്‍ക്ക് സംരക്ഷണം നല്കുന്നു: യൂത്ത് ലീഗ്
ദോഹ: പിണറായി സര്‍ക്കാര്‍ പ്രതികള്‍ക്ക് സംരക്ഷണം നല്‍കുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊയിലാണ്ടി മണ്ഡലം കെ.എം.സി. സിയുടെ 'മുന്നേറ്റം' പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിന് സംരക്ഷണം നല്‍കുകയാണ് പൊലിസ് ചെയ്തത്. വാളയാറില്‍ മരിച്ച കുട്ടികളുടെ അമ്മയുടെ മൊഴിയെടുക്കാന്‍ പോലും തയാറാവുന്നില്ല. കൊടിഞ്ഞിയിലെ ഫൈസല്‍ വധത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ജാമ്യംകിട്ടാന്‍ സഹായിക്കുന്ന വിധത്തിലാണ് പൊലിസ് പ്രവര്‍ത്തിക്കുന്നത്. സംഘ്പരിവാര്‍ കക്ഷികളോട് മൃദുസമീപനം സ്വീകരിക്കുന്ന പിണറായി സര്‍ക്കാര്‍ യുവമോര്‍ച്ചക്കാരുടെ പരാതികളില്‍ ത്വരിതഗതിയിലാണ് നടപടികള്‍ സ്വീകരിക്കുന്നത്.
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള അനുമതി നല്‍കുക, പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഏപ്രില്‍ മൂന്നിന് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ സമദ് പൂക്കാട്, അബ്ദുല്‍ നാസര്‍ നാച്ചി, അലി പാലിയത്ത്, കെ.കെ ഹംസ നിഹ്മത്തുല്ല കോട്ടക്കല്‍ തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."