സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം: ഡോക്യുമെന്ററി ഫെസ്റ്റ് 14 മുതല്‍
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ആയിരംദിനാഘോഷത്തിനു മുന്നോടിയായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡോക്യുമെന്ററി ഫെസ്റ്റ് സംഘടിപ്പിക്കും. 'അതിജീവനം'എന്ന പേരില്‍ 14, 15,16 തീയതികളില്‍ സംഘടിപ്പിക്കുന്ന ഡോക്യുമെന്ററി ഫെസ്റ്റില്‍ പതിനേഴോളം ലഘുചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സി.എം.എസ് കോളജ് ഗ്രേറ്റ് ഹാള്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി എം.ടി സെമിനാരി ഹൈസ്‌കൂള്‍ ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
രാവിലെ 9 മുതല്‍ അഞ്ചുവരെയാണ് പ്രദര്‍ശനം. വൈകിട്ട് ആറുമുതല്‍ തിരുനക്കര പഴയ പൊലിസ് സ്റ്റേഷന്‍ മൈതാനിയിലും പ്രദര്‍ശനമുണ്ടായിരിക്കും.
വജ്രകേരളത്തിന്റെ ഭാഗമായി തയാറാക്കിയ പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. കെ.ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത വള്ളത്തോള്‍ മഹാകവി, ആര്‍. ജയരാജ് സംവിധാനം ചെയ്ത കടമ്മന്‍ പ്രകൃതിയുടെ പടയണിക്കാരന്‍, പ്രിയനന്ദനന്‍ സംവിധാനം ചെയ്ത വൈലോപ്പിള്ളി ഒരു കാവ്യജീവിതം എന്നീ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് ഉണ്ടായിരിക്കും.
ടി.കെ രാജീവ് കുമാറിന്റെ രാഗം മണിരംഗ് നെയ്യാറ്റിന്‍കര വാസുദേവന്‍, ടി. വി ചന്ദ്രന്റെ രാമു കാര്യട്ട് സ്വപനവും സിനിമയും മധുപാല്‍ സംവിധാനം ചെയ്ത പ്രൊഫ. എം.കെ സാനു മനുഷ്യനെ സ്‌നേഹിച്ച ഒരാള്‍ എന്നിവയ്ക്ക് പുറമെ എം.ജി ശശി (അഴീക്കോട് മാഷ്), എം. വേണുകുമാര്‍ (പ്രളയശേഷം ഹൃദയപക്ഷം), വിനോദ് മങ്കര (ക്ഷേത്രപ്രവേശന വിളംബരം സമരവിജയവീഥികള്‍), ടി. രാജീവ് നാഥ് (പി. പത്മരാജന്‍ മലയാളത്തിന്റെ ഗന്ധര്‍വ്വന്‍), കെ.പി കുമാരന്‍ (സി.വി രാമന്‍പിള്ള വാക്കിന്റെ രാജശില്‍പ്പി), പി. ബാലചന്ദ്രന്‍ (കഥാകഥനത്തിന്റെ രജശില്‍പ്പി വി.സാംബശിവന്‍), നീലന്‍ (പ്രേംജി ഏകലോചനജം,) എം.പി സുകുമാരന്‍ നായര്‍ (പൊന്‍കുന്നം വര്‍ക്കി), വി.ആര്‍ ഗോപിനാഥ് (ദേവനായകന്‍ പ്രേം നസീര്‍,) എന്നിവരുടെ ചിത്രങ്ങളും പ്രദര്‍ശനത്തിനു ണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."