HOME
DETAILS

മെയ്ദിനം വിപുലമായി ആചരിച്ചു

  
backup
May 03 2018 | 03:05 AM

%e0%b4%ae%e0%b5%86%e0%b4%af%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%aa%e0%b5%81%e0%b4%b2%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%86%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%9a

 

കൊല്ലം: കേരളത്തിലെ അടിസ്ഥാന തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇടത് സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുകയും, കോര്‍പ്പറേറ്റുകളുടെ അടിമകളായി തൊഴിലാളികളെ രൂപാന്തരപ്പെടുത്തുവാനുള്ള നിയമ നിര്‍മാണങ്ങള്‍ക്ക് പരിഗണന നല്‍കുന്നതെന്നും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. ചുമട്ട് തൊഴിലാളി മേഖലയില്‍ വരുത്തിയിട്ടുള്ള നോക്കുകൂലി ഒഴികെയുള്ള പരിഷ്‌കാരങ്ങള്‍ മുതലാളിമാര്‍ക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ജില്ലാ ഹെഡ്‌ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നടത്തിയ മെയ്ദിന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെയ്ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന വമ്പിച്ച പ്രകടനം നഗരം ചുറ്റി ചിന്നക്കടയില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ യൂനിയന്‍ പ്രസിഡന്റ് എ.കെ ഹഫീസ് അധ്യക്ഷനായി.
ഐ.എന്‍.ടിയു.സി ജില്ലാ പ്രസിഡന്റ് എന്‍. അഴകേശന്‍ മുഖ്യ പ്രഭാഷണം നടത്തി. സുള്‍ഫിക്കര്‍ ഭൂട്ടോ, സൂരജ് രവി, ജി. ജയപ്രകാശ്, കോതേത്ത് ഭാസുരന്‍, കൃഷ്ണവേണി ജി. ശര്‍മ്മ, എം.എം ഷെഫി, വെളുത്തമണല്‍ അസീസ്, ആര്‍. രമണന്‍, കെ.എം റഷീദ്, പനയം സജീവ്, ഒ.ബി രാജേഷ് സംസാരിച്ചു.
കൊല്ലം: തൊഴിലാളികള്‍ കാലാകാലങ്ങളായി സമരം ചെയ്ത് നേടിയെടുത്ത അവകാശങ്ങളും പരിരക്ഷകളും കവര്‍ന്നെടുക്കുകയും അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നതിന് ഭരണാധികാരികള്‍ മത്സരിക്കുകയാണെന്ന് ജെ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി പേരൂര്‍ ശശിധരന്‍ പറഞ്ഞു. ജെ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ റാലിയും തൊഴിലാളി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനതാദള്‍ (എസ്) സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം സുധാകരന്‍ പളളത്ത് മേയ്ദിന സന്ദേശപ്രഭാഷണം നടത്തി. ജെ.ടി.യു.സി ജില്ലാ പ്രസിഡന്റ് എം.വി. സോമരാജന്‍ മങ്ങാട് ഭാരവാഹികളായ എസ്.കെ രാംദാസ്, എം.എസ് ചന്ദ്രന്‍, വല്ലം പ്രകാശ്, നൗഷാദ് ചാമ്പക്കട, ഷേര്‍ളി അജയന്‍, ലിബ, ശ്രീകുമാര്‍ എസ് കരുനാഗപ്പള്ളി, ജോസ് അയത്തില്‍, മംഗലത്ത് നൗഷാദ്, സുരേഷ് ലോറന്‍സ്, മോഹനന്‍പിള്ള, ഷൈന്‍രാജ്, ഹരിദേവ്, ശിവശങ്കരപ്പിള്ള മങ്ങാട്, രാജു വിളയില്‍, ജോജിമോന്‍, നാസര്‍, ആര്‍. അനില്‍കുമാര്‍, ബി. ധര്‍മ്മരാജന്‍ സംസാരിച്ചു.
ശാസ്താംകോട്ട: ആര്‍.എസ്.പി യുടെ തൊഴിലാളി സംഘടനയായ യു.ടി.യു.സിയുടെ നേതൃത്വത്തില്‍ മെയ്ദിനാഘോഷങ്ങളുടെ ഭാഗമായി ഭരണിക്കാവില്‍ പ്രകടനവും, യോഗവും നടത്തി. പോരുവഴി കശുവണ്ടി തൊഴിലാളി യൂനിയന്‍, കുന്നത്തൂര്‍ കശുവണ്ടി തൊഴിലാളി യൂനിയന്‍,
നിര്‍മാണ തൊഴിലാളി യൂനിയന്‍, ചുമട്ടു തൊഴിലാളി യൂനിയന്‍, ഓട്ടോ തൊഴിലാളി യൂനിയന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പ്രകടനവും യോഗവും. സിനിമാ പറമ്പില്‍ നിന്ന് ആരംഭിച്ച പ്രകടനം ഭരണിക്കാവില്‍ സമാപിച്ചു.
കെ.ജി വിജയദേവന്‍ പിള്ളയുടെ അധ്യക്ഷതയില്‍ നടന്ന യോഗം ഇടവനശേരി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പാങ്ങോട് സുരേഷ്, സൈമണ് ഗ്രിഗറി, വിജയചന്ദ്രന്‍ നായര്‍, ഉല്ലാസ് കോവൂര്‍, കെ രാജി,കല്ലട ഷാലി, എസ്. വേണുഗോപാല്‍, അഡ്വ.എം കണ്ണന്‍, മങ്ങളാനന്ദന്‍, വിജയന്‍ പിള്ള, രാജേന്ദ്രന്‍ പിള്ള, ശ്യംദേവ്, ആര്‍. രാജീവ് സംസാരിച്ചു. പ്രകടനത്തിന് സുഭാഷ് എസ് കല്ലട, ജിജോ ജോസഫ്,സുധര്‍മ്മ,സജിമോന്‍, യശോധരന്‍, സുകേശന്‍,സലാം നേതൃത്വം നല്‍കി.
കരുനാഗപ്പള്ളി: ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലാളി വിരുദ്ധ സര്‍ക്കാരായ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് മെയ്ദിന വിപ്ലവം കാരണമാകട്ടെയെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസര്‍ പറഞ്ഞു.
ഐ.എന്‍.ടി.യു.സി റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും കരുനാഗപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍. ശശിധരന്‍പിള്ള അധ്യക്ഷനായി.
ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബാബുഅമ്മവീട്, ബിന്ദുവിജയകുമാര്‍. ടി.പി സലീംകുമാര്‍, കെ. കൃഷ്ണപിള്ള, എം. നിസാര്‍, കെ.എം സത്താര്‍ മുടിയില്‍, മുഹമ്മദ്കുഞ്ഞ്, പാവുമ്പ സുനില്‍, സുരേഷ്ബാബു, മേടയില്‍ ശിവപ്രസാദ്, ശകുന്തള അമ്മവീട്, ക്ലാപ്പന ലത്തീഫ് സംസാരിച്ചു. വിഷ്ണുദേവ്, ഷീബാബാബു, ശശിഅഴീക്കല്‍, ഷിഹാബ്ബായി, സുനില്‍കുമാര്‍, സുദര്‍ശനന്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.
കൊട്ടാരക്കര: സാര്‍വ്വദേശീയ തൊഴിലാളി ദിനത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് കൊട്ടാരക്കരയില്‍ കെ.ടി.യു.സി (ബി)യുടെ നേതൃത്വത്തില്‍ മെയ്ദിന റാലി നടത്തി. കൊട്ടാരക്കര പാര്‍ട്ടി ഓഫീസില്‍ നിന്നാരംഭിച്ച് കച്ചേരി ജംഗ്ഷന്‍ വഴി പുലമണില്‍ റാലി സമാപിച്ചു. റാലിയില്‍ തൊഴിലാളികളും പാര്‍ട്ടി പ്രവര്‍ത്തകരുമായി നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
മെയ്ദിന റാലിക്ക് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എ. ഷാജു, ജേക്കബ് വര്‍ഗ്ഗീസ് വടക്കടത്ത്, കെ. ശങ്കരന്‍കുട്ടി, ജി.ഗോപാലകൃഷ്ണപിള്ള, ജോയിക്കുട്ടി തൃക്കണ്ണമംഗല്‍, പെരുംങ്കുളം സുരേഷ്, പുരുഷോത്തമന്‍ ഉണ്ണിത്താന്‍, ഉമ്മന്നൂര്‍ രാജശേഖരന്‍, ജോര്‍ജ്ജ്കുട്ടി, ശരത് ചന്ദ്രന്‍, കെ.എസ്. രാധാകൃഷ്ണന്‍, നിസ്സാര്‍, കുഞ്ഞുമോന്‍ കൊട്ടാരക്കര, വാളകം സണ്ണി, മാമ്പുഴ അലക്‌സ്, മേടക്കട രാമചന്ദ്രന്‍, നൗഷാദ്, ബെന്‍സണ്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  8 minutes ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  17 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago