കര്‍ഷക ആത്മഹത്യ; സര്‍ക്കാര്‍ ഇടപെടണം: കേരള കോണ്‍ഗ്രസ് (എം)
ചെറുതോണി: ജില്ലയില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും കടക്കെണിയിലായ കര്‍ഷകരെ സംരക്ഷിക്കുന്നിതിനായി സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും കേരളാ കോണ്‍ഗ്രസ്(എം) ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല ആവശ്യപ്പെട്ടു. സാമ്പത്തിക വര്‍ഷം അവസാനിക്കാറായയതോടെ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പാകുടിശ്ശികയുള്ളവര്‍ക്ക് ജപ്തി നോട്ടീസുകള്‍ നല്‍കുകയും വീടുകളിലെത്തി ജപ്തി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തുക തിരിച്ചടയ്ക്കാന്‍ നിര്‍ബന്ധിക്കുകയുമാണ്.
പ്രളയക്കെടുതിയെത്തുടര്‍ന്ന് ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടമായ കര്‍ഷകര്‍ക്ക് അനുദിന ജീവിതം പോലും മുന്നോട്ടു കൊണ്ടുപോകാനാകാത്ത സാഹചര്യത്തിലാണ് ജപ്തി നോട്ടീസുകള്‍ കൂടി ലഭിക്കുന്നത്. ഇത് കര്‍ഷകരെ ഭീതിയിലാഴ്ത്തുന്നതായും കഴിഞ്ഞ ഏതാനും മാസങ്ങളിലായി നടന്നുവരുന്ന കര്‍ഷക ആത്മഹത്യകള്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ ഭീഷണി മൂലമാണ്.
ജില്ലയില്‍ മാത്രം നാലു കര്‍ഷക മരണങ്ങളാണ് ഇതിനോടകം സംഭവിച്ചിരിക്കുന്നത്. മൂന്ന് ലക്ഷം രൂപ വരെയെങ്കിലുമുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളി കര്‍ഷകരെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ തയാറാകണകണം.
നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഒ അഗസ്റ്റിന്‍, രാജു തോമസ്, ജോസ് കുഴികണ്ടം, കെ.എന്‍ മുരളി, ജേക്കബ് പിണക്കാട്ട്, സേവ്യര്‍ തോമസ്, ടി.പി മര്‍ക്കാ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."