വടക്കാഞ്ചേരിയില്‍ കേരകൃഷിയ്ക്ക് ബൃഹദ് പദ്ധതി
വടക്കാഞ്ചേരി: നഗരസഭയില്‍ കേരകൃഷി പ്രോത്സാഹനത്തിന് ബൃഹത് പദ്ധതി. ഇതിന് മുന്നോടിയായി മാര്‍ച്ച് 13ന് കേരകര്‍ഷക സംഗമം നടത്തും. 2000 ഉയരം കുറഞ്ഞ തെങ്ങിന് തൈകളും വിതരണം ചെയ്യും. 1500 ഏക്കര്‍ സ്ഥലത്ത് ഡ്രിപ്പ് പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കാനും തീരുമാനമെടുത്തു. കുമ്പളങ്ങാടുള്ള മാലിന്യപ്ലാന്റിലെ ബയോഗ്യാസ് ഉപയോഗിച്ച് പ്ലാന്റിന് ചുറ്റും വിളക്കുകള്‍ സ്ഥാപിയ്ക്കുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് പാലക്കാട് ഐ.ആര്.ടി.സി വഴിയാണ് വിളക്കുകള്‍ സ്ഥാപിക്കുക. 400 ബയോഗ്യാസ് പ്ലാന്റുകളും 2000 പോട്ട് ഡൈജസ്റ്ററുകളും സ്ഥാപിക്കും. സമ്പൂര്‍ണ്ണ ഭവന പദ്ധതിയില്‍ 659 വീടുകളുടെ ആദ്യഘട്ട പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കാനും തീരുമാനിച്ചു. ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷനായി. വൈസ് ചെയര്മാന് എം.ആര് അനൂപ്കിഷോര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍.കെ പ്രമോദ്കുമാര്‍, ടി.എന്‍ ലളിത, എം.ആര് സോമനാരായണന്‍, ജയപ്രീത മോഹന്‍, ലൈല നസീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."