പൊതുവിദ്യാഭ്യാസ മേഖല വലിയ പുരോഗതിയില്‍: മന്ത്രി മണി
തൊടുപുഴ: പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്ന സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ വലിയ പുരോഗതിയാണ് ഈ രംഗത്ത് കൈവന്നിരിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂളില്‍ രണ്ടു കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവുംസ്കൂളിനെ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തി മൂന്ന് കോടിയുടെ പദ്ധതി പ്രഖ്യാപനവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത അധ്യയന വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുംവിധം പുതിയ കെട്ടിടത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കണം.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ വര്‍ധനവ് സ്കൂളുകളുടെ മികച്ച നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി എം.എം മണിയുടെ എം.എല്‍.എ ഫണ്ടില്‍ നിന്നനുവദിച്ച 40 ലക്ഷം രൂപയും നബാര്‍ഡ് ഫണ്ട് 1.60 കോടി രൂപയും ചേര്‍ത്ത് രണ്ട് കോടി രൂപയുടെ പുതിയ കെട്ടിടം നിലവിലുള്ള ഹൈസ്കൂള്‍ മന്ദിരത്തോട് ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
ഇതോടൊപ്പം കരുതലോടെ പദ്ധതിയുടെ ഉദ്ഘാടനവും സ്കൂളിന്റെ എട്ടാമത് വാര്‍ഷികാഘോഷ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായിട്ടാണ് സര്‍ക്കാരിന്റെ കരുതലോടെ പദ്ധതിയില്‍ ഈ സ്കൂളിനെ ഉള്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."