HOME
DETAILS
MAL
കൊവിഡ്: രാജ്യത്തെ സേവിക്കാന്‍ അനുവദിക്കണമെന്ന് കഫീല്ഖാന്
backup
March 27 2020 | 09:03 AM
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ സേവിക്കാന്‍ തന്നെയും പങ്കാളിയാക്കണമെന്നാവശ്യപ്പെട്ട് ഡോ. കഫീല്ഖാന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രസംഗിച്ചതിന്റെ പേരിലുള്ള കേസില്‍ ജയിലില്‍ കഴിയുന്ന അദ്ദേഹം ജയിലില്‍വച്ചാണ് കത്തെഴുതിയത്. ഇതിന്റെ പകര്‍പ്പ് ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുമുണ്ട്.ആരോഗ്യരംഗത്ത് തനിക്ക് 20ലേറെ വര്‍ഷത്തെ പരിചയമുണ്ടെന്നും രാജ്യം പ്രതിസന്ധിയിലായ ഈ സമയത്ത് രാജ്യത്തെ സേവിക്കാന്‍ താല്പര്യമുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ പ്രതിസന്ധിയില്‍ രാജ്യത്തോടൊപ്പം നില്ക്കാന് ആ സമയത്തേക്കു മാത്രമായെങ്കിലും തന്നെ കസ്റ്റഡിയില്‍നിന്നു മോചിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."