സി.പി.എം ഇടവെട്ടി ലോക്കല്‍ കമ്മിറ്റിയില്‍ കൂട്ട രാജി
തൊടുപുഴ: സിപിഎം ഇടവെട്ടി ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ ഔദ്യോഗിക സ്ഥാനങ്ങള്‍ രാജിവച്ചു. അഞ്ചു ലോക്കല്‍ കമ്മിറ്റിയംഗങ്ങളാണ് പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചത്.
ഇടവെട്ടി ലോക്കല്‍ സെക്രട്ടറിയുടെ ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങളിലും ഇതിന് ഒത്താശ ചെയ്യുന്ന ഏരിയാ കമ്മിറ്റിയുടെ നിലപാടുകളിലും പ്രതിഷേധിച്ചാണ് സ്ഥാനങ്ങള്‍ രാജിവച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. ലോക്കല്‍ കമ്മിറ്റിയംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരുമായ അഞ്ചു നേതാക്കളാണ് സി.പി.എമ്മില്‍ നിന്നും രാജിവച്ചത്.
ഇടവെട്ടി ലോക്കല്‍ കമ്മിറ്റിയംഗവും ചാലംകോട് ബ്രാഞ്ച് സെക്രട്ടറിയുമായ മണി കല്ലോലിക്കല്‍, ആര്‍പ്പാമറ്റം ബ്രാഞ്ച് സെക്രട്ടറി സി.എം അനസ്, കൊതകുത്തി ബ്രാഞ്ച് സെക്രട്ടറി സി.പി കുഞ്ഞുമുഹമ്മദ്, മഹിളാ അസോസിയേഷന്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സുബൈദ അനസ്, കര്‍ഷക തൊഴിലാളി യൂനിയന്‍ പഞ്ചായത്ത് സെക്രട്ടറി കെ.ടി പ്രഭാകരന്‍ എന്നിവരാണ് പാര്‍ട്ടി സ്ഥാനങ്ങള്‍ വിട്ടത്. രണ്ട് വര്‍ഷമായി കണക്ക് അവതരിപ്പിക്കാത്തതും അഭിമന്യുവിന്റെ പേരില്‍ നടത്തിയ പണപ്പിരിവില്‍ വ്യക്തതയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് ലോക്കല്‍ കമ്മിറ്റിയില്‍ നടന്നു വരുന്നത്. മുതലക്കോടം സഹകരണ ബാങ്കിലെ നിയമനവുമായ ബന്ധപ്പെട്ട് കോഴ വാങ്ങിയതും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ പേര് ദുരുപയോഗം ചെയ്ത് വിസ തട്ടിപ്പുകാരില്‍ നിന്നും പണം കൈപ്പറ്റിയതും പാര്‍ട്ടിയെ കളങ്കപ്പെടുത്തിയതായി രാജി വച്ചവര്‍ പറയുന്നു. എന്നാല്‍ ലോക്കല്‍ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസമല്ല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യക്തിപരമായ കാരണങ്ങളാണ് ഇവരുടെ രാജിക്കിടയാക്കിയതെന്ന് സി.പി.എം ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."