കുടകും കൊടും വരള്‍ച്ചയിലേക്ക്
മടിക്കേരി: തണുപ്പിനു പേരുകേട്ട കുടകിനെയും കൊടുംവരള്‍ച്ച ബാധിച്ചു. കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും ചൂട് കടുക്കുകയും ചെയ്യുന്നതു വരാനിരിക്കുന്ന ദിവസം കടുത്ത വരള്‍ച്ചയുടേതെന്ന സൂചനയാണ്.
കഴിഞ്ഞദിവസം ജില്ലയിലെ ചില ഭാഗങ്ങളില്‍ മഴ ലഭിച്ചെങ്കിലും വരള്‍ച്ച നേരിടാനുള്ള മഴ ഇവിടെ ലഭിച്ചിരുന്നില്ല. പുഴകളും തോടുകളും മിക്കയിടത്തും വറ്റിവരണ്ടു. ഇതോടെ കര്‍ഷകരാണ് ഏറെ ദുരിതത്തിലായത്. ആവശ്യത്തിനു മഴ ലഭിക്കാതിരിക്കുന്നതും അടുത്തവര്‍ഷത്തെ കാപ്പി വിളവെടുപ്പിനെ ബാധിക്കുമെന്നു തോട്ടം ഉടമകള്‍ പറയുന്നു.
കാലവര്‍ഷത്തില്‍ ആവശ്യത്തിനു മഴ കിട്ടാത്തതും തുലാവര്‍ഷം കുറഞ്ഞതുമാണു കുടിവെള്ള ക്ഷാമം രൂക്ഷമാക്കിയത്. ഇടവിട്ട് പെയ്ത മഴ കാപ്പി, കുരുമുളക് കര്‍ഷകര്‍ക്കു പ്രതീക്ഷ നല്‍കിയെങ്കിലും ഇപ്പോഴത്തെ അവസ്ഥ കടുത്ത ഭീഷണിയാണ്.
കുടകിലെ ജലസ്രോതസായ കാവേരി പുഴയിലും നീരൊഴുക്ക് കുറഞ്ഞു. ജില്ലയിലെ കാപ്പിത്തോട്ടങ്ങളിലെ പ്രധാന കുടിവെള്ള ശേഖരമായ ചെറകളും പൂര്‍ണമായും വറ്റിവരണ്ട അവസ്ഥയാണ്. വിരാജ്‌പേട്ട താലൂക്കില്‍ മാത്രം 162 ചെറകള്‍ വറ്റിയിട്ടുണ്ട്. ജില്ലയില്‍ കടുത്ത കുടിവെള്ള ക്ഷാമമാണു നേരിടുന്നത്. സോമവാര്‍പേട്ട ഭാഗങ്ങളില്‍ പലയിടത്തും കുടിവെള്ളത്തിനു പോലും കിലോമീറ്റര്‍ താണ്ടേണ്ട അവസ്ഥയാണ്. കന്നുകാലികള്‍ വെള്ളമില്ലാതെ പൊറുതിമുട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."