ബി.ആര്.സി കൊടകര ഹൈടെക് ഉപകരണ വിതരണം നടത്തി
കൊടകര: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പുതുക്കാട് മണ്ഡലത്തിലെ എട്ട് മുതല്‍ 12 വരെ ക്ലാസുകള്‍ ഹൈ ടെക്കാക്കുന്നതിന്റെ പദ്ധതി കൊടകര ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് അമ്പിളി സോമന് ഉദ്ഘാടനം ചെയ്തു. പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി ശിവരാജന് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പൊതു മരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജെ ഡിക്സണ്‍ ഉപകരണങ്ങളുടെ വിതരണം നിര്‍വഹിച്ചു. തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.സുമതി മുഖ്യ പ്രഭാഷണം നടത്തി. സെന്റ് ആന്റണീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മാനേജര്‍ വെരി.റവ.ഫാദര്‍ പോള്സന് പാലത്തിങ്കല്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
തൃശൂര്‍ ജില്ലാ ഐ.ടി കോര്‍ഡിനേറ്റര്‍ അജയ്കുമാര്‍ സി.കെ പദ്ധതി വിശദീകരണം നടത്തി. വല്ലച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സോഫി ഫ്രാന്‍സിസ്, ഇരിഞ്ഞാലക്കുട ഡി.ഇ.ഒ അരവിന്ദാക്ഷന് എ.കെ, ബ്ലോക്ക് മെമ്പര്‍ അംബിക സഹദേവന്, ബി.പി.ഒ നന്ദകുമാര്‍ കെ, ഐ.ടി കോര്‍ഡിനേറ്റര്‍ സിന്ധുമോള്‍ സംസാരിച്ചു. 31 വിദ്യാലയങ്ങള്‍ക്കുള്ള ഡെസ്ക്ടോപ്പ് , ലാപ്ടോപ്പ്, എല്‍.സി.ഡി പ്രൊജക്ടര്‍ എന്നിവയും അനുബന്ധ ഉപകരണങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."