തൃശൂര്‍ ഇ-വേസ്റ്റ് ഫ്രീ ജില്ലയാകുന്നു
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുളള ഇലക്ട്രിക്കല്‍ ഇലക്‌ട്രോണിക്‌സ് വേസ്റ്റുകളും, ഹസാര്‍ഡ് വേസ്റ്റുകളും ഗാര്‍ഹിക തലത്തില്‍ ശേഖരിക്കുവാനുള്ള നടപടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തുടങ്ങി.
ഉപയോഗശൂന്യമായ ടി.വി, ഫാന്‍, സി.പി.യു, ലാപ്‌ടോപ്പ് തുടങ്ങി 44 ഇനം ഇ-വേസ്റ്റിന് പുറമേ ആപത്കരമായ ട്യൂബ് ലൈറ്റ്, സി.എഫ്.എല്‍ ബള്‍ബുകള്‍ തുടങ്ങിയ 14 ഇനം ഹസാര്‍ഡ് മാലിന്യങ്ങളാണ് ഗവണ്‍മെന്റ് അംഗീകൃത ഏജന്‍സിയായ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുവാനാണ് തീരുമാനിച്ചത്. എല്ലാ ബ്ലോക്കുകളിലും മുനിസിപ്പാലിറ്റിയിലും കണ്ടെത്തിയ സ്ഥലത്ത് കേന്ദ്രീകൃതമായി ശേഖരിക്കുകയും ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കുകയോ പുനരുപയോഗത്തിനതുകുന്ന ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുകയാണ് ലക്ഷ്യം.
ഗാര്‍ഹിക തലത്തിലുളള കൈമാറ്റത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് നല്‍കണം.
ഇ-വേസ്റ്റ് കിലോക്ക് 10 രൂപ നിരക്കില്‍ ക്ലീന്‍ കേരള കമ്പനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കും. സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്നും ഇ-വേസ്റ്റ്, ഹസാര്‍ഡ്‌സ് വേസ്റ്റുകള്‍ ശേഖരിച്ച് കേന്ദ്രീകൃത സംഭരണ കേന്ദ്രത്തില്‍ എത്തിക്കും.
ഇതിന്റെ ചുമതല മുനിസിപ്പാലിറ്റികള്‍ക്കും ഗ്രാമപഞ്ചായത്തുകളും വഹിക്കും.
ഫെബ്രുവരി 16 നകം ലക്ഷ്യം പൂര്‍ത്തിയാക്കുവനാണ് ഉദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."