കൗതുകമുണര്‍ത്തി 'ദിശ' ഗാലറി
കാസിം വള്ളിക്കുന്നത്ത്
വല്ലപ്പുഴ: പഴമയുടെ പൂക്കാലവും പുതുമയുടെ പൂക്കാവടിയുമുണര്‍ത്തി വല്ലപ്പുഴ ദാറുല്‍ ഇസ്‌ലാം ജൂനിയര്‍ കോളജ് വിദ്യാര്‍ഥി യൂനിയന്റെ 'ദിശ' എക്‌സിബിഷന്‍ ഗാലറി ശ്രദ്ധേയമായി. സമസ്ത ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വല്ലപ്പുഴ യത്തീംഖാനയില്‍ പരിസരത്ത് തയാറാക്കിയ എക്‌സിബിഷന്‍ സൃഷ്ടാവിന്റെ മഹത്വവും പ്രസക്തിയും വിളിച്ചോതി. പഴയ തലമുറ ജീവിതത്തിന്റെ ഭാഗമാക്കിയതും പുതുതലമുറക്ക് അന്യമായതുമായ ചെമ്പ്, ഓട് പാത്രങ്ങള്‍, ചെല്ലപ്പെട്ടി, കൗതുകമാവുന്ന ഒട്ടകപ്പക്ഷിയുടെ മുട്ട, വിവിധ രാജ്യങ്ങളുടെ നാണയങ്ങള്‍, കറന്‍സികള്‍, അറബിക് കാലിഗ്രഫി, കൊളാഷ്, പാഴ്‌വസ്തുക്കളുപയോഗിച്ചുള്ള അലങ്കാര വസ്തുക്കള്‍, തീപ്പെട്ടിക്കൊള്ളികള്‍ തുടങ്ങിയവ ദിശ ഗ്യാലറിയില്‍ സന്ദര്‍ശകര്‍ക്ക് കൗതുകമുണര്‍ത്തുന്നു. കോളജ് പ്രിന്‍സിപ്പല്‍ സി.പി അബൂബക്കര്‍ മുസ്‌ലിയാര്‍, അധ്യാപകരായ മുഹ് യുദ്ധീന്‍ ഫൈസി, ഫസലുറഹ്മാന്‍ ഹുദവി, അബ്ദുല്ല ബാഖവി, ഖുദ്‌റത്തുല്ല ഹൈത്തമി, അബ്ദുറഹീം വാഫി, ഇര്‍ഷാദ് ഹുദവി, ജലീല്‍ ഫൈസി, മനാഫ് മാസ്റ്റര്‍, റഫീഖ് മാസ്റ്റര്‍ , നിസാമുദ്ധീന്‍ മാസ്റ്റര്‍ ബാസിത്ത് മാസ്റ്റര് എന്നിവര്‍ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."