HOME
DETAILS
MAL
സഊദിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു
backup
February 09 2019 | 08:02 AM
ദമാം: കിഴക്കൻ സഊദിയിലുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. എക്സൽ എൻജിനീയറിങ് കമ്പനിയിലെ പാലക്കാട് കൽമണ്ഡപം സ്വദേശി ഫിറോസ്ഖാൻ ( 42) ജുബൈൽ ആസ്ഥാനമായുള്ള മറ്റൊരു കമ്പനിയിലെ മുവ്വാറ്റുപുഴ സ്വദേശി അനിൽ തങ്കപ്പൻ , (43) അനിലിന്റെ സുഹൃത്ത് സിയാദ് പൂവാങ്കുളം തോട്ടം പുതിയ പുരയിൽ (31) എന്നിവരാണ് അപകട സ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടത് .
ജോലിയാവശ്യാർത്ഥം ഹര്ദിൽ പോയി മടങ്ങുന്നതിടെ ദമാമിനു സമീപം അബ്ഖൈഖിൽ ഇവർ സഞ്ചരിച്ച കാർ എതിർ ദിശയിൽ വന്ന ട്രെയിലറിൽ ഇടിച്ചു കയറിയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഇവർ സഞ്ചരിച്ചിരുന്ന നിസ്സാൻ അർമദ എസ് യു വി കാർ നിശേഷം തകർന്നു.
മൂന്നു പേരും സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടതായാണ് വിവരം. മൃതദേഹങ്ങൾ ഹഫൂഫിലെ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം 6.30 ഓടെ നടന്ന അപകടം രാത്രിയോടെയാണ് സഹപ്രവർത്തകർ അറിയുന്നത്.
അബ്ഖൈഖിൽ നിന്ന് 100 കിലോമീറ്റർ അകലെ ഹർദ് പെട്രോൾ പമ്പിനും 13 കിലോമീറ്റർ അകലെയാണ് സംഭവം. ഇവരുടെ കാർ കേടായതിനെ തുടർന്ന് അബ്ഖൈഖിൽ നിന്ന് സുഹൃത്ത് മുഹമ്മദ് നാസറിെൻറ വാഹനവുമായാണ് യാത്ര തുടർന്നത്. അനീസയാണ് മരിച്ച ഫിറോസ് ഖാന്റെ ഭാര്യ. രണ്ടു ആൺകുട്ടിയും ഒരു പെണ്കുട്ടിയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."