ചികിത്സ കഴിഞ്ഞ് ധനമന്ത്രി ജയ്റ്റ്ലി തിരിച്ചെത്തി
ന്യൂഡല്‍ഹി: അമേരിക്കയില്‍ ചികിത്സയ്ക്കുപോയിരുന്ന കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി ഇന്നലെ ഡല്‍ഹിയില്‍ തിരിച്ചെത്തി. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്ന ജയ്റ്റ്ലി കഴിഞ്ഞ മാസമാണ് മെഡിക്കല്‍ പരിശോധനയ്ക്കായി അമേരിക്കയിലേക്ക് പോയത്.
എന്നു തിരിച്ചെത്തുമെന്ന കാര്യത്തില്‍ വ്യക്തമായ വിവരമില്ലാതിരുന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.
ചികിത്സ കഴിഞ്ഞ് സ്വന്തം രാജ്യത്ത് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞവര്‍ഷം മെയ് 14നാണ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായിരുന്നത്. ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് ലണ്ടനില്‍ നടന്നിരുന്ന ഇന്ത്യ-യു.കെ സാമ്പത്തിക-ധനകാര്യ സംവാദത്തില്‍ പങ്കെടുക്കാനുള്ള തീരുമാനം അദ്ദേഹം റദ്ദാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."