HOME
DETAILS

അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ സ്‌കൂളുകള്‍

  
backup
March 10 2017 | 20:03 PM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8b


പാലക്കാട്: ചിറ്റൂര്‍ മേഖലയിലെ മിക്ക സ്‌കൂളുകളിലും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും കഴിയാതെ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുകയാണ്. ഉച്ചഭക്ഷണം കഴിഞ്ഞു കൈ കഴുകാനുള്ള വെള്ളം കൂടി കുട്ടികള്‍ വീടുകളില്‍ നിന്നു കൊണ്ടുവരികയാണ്. ശുചിമുറികളില്‍ വെള്ളമില്ലാതായതോടെ അസഹ്യമായ ദുര്‍ഗന്ധവും കുട്ടികളെ അസ്വസ്ഥരാക്കുന്നു. ജില്ലയില്‍ പല വിദ്യാലയങ്ങളിലും സന്നദ്ധ സംഘടനകള്‍ സ്ഥാപിച്ച വാട്ടര്‍പ്യൂരിഫയര്‍, കൂളര്‍ സംവിധാനവും പ്രവര്‍ത്തിക്കുന്നില്ല. ആലത്തൂര്‍ എരിമയൂര്‍ ഗവ. എച്ച് എസ് എസ് കുഴല്‍ക്കിണറിലും കിണറ്റിലും പഞ്ചായത്ത് പൈപ്പിലും വെള്ളമില്ല. പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയിലൂടെ ഇടവിട്ടു വരുന്ന വെള്ളം ശേഖരിച്ചാണ് ഉപയോഗം. അട്ടപ്പാടി 29 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇരുപതിലും കടുത്ത ശുദ്ധജലക്ഷാമം. കാരറ ഗവ. യു.പി സ്‌കൂളിലെ മൂന്നു കിണറുകളും വറ്റി. പ്രതിദിനം 600 രൂപ ചെലവാക്കി 5000 ലീറ്റര്‍ വെളളം വാങ്ങുകയാണിവിടെ. ഈ ചുമതല ഏറ്റെടുക്കാമെന്ന് അഗളി പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. ജലനിധി പദ്ധതിയുടെ സ്രോതസ് വറ്റിയതോടെ ഷോളയൂര്‍ ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളം കിട്ടാക്കനിയായി. കാട്ടുചോലകള്‍ വറ്റിയതോടെ ഗൊട്ടിയാര്‍കണ്ടി ഗവ. ട്രൈബല്‍ എല്‍പിഎസ്, പാലൂര്‍ ഗവ. ട്രൈബല്‍ എല്‍പിഎസ് എന്നിവയും പ്രശ്‌നത്തിലാണ്. ഗൊട്ടിയാര്‍കണ്ടി ട്രൈബല്‍ ഹോസ്റ്റല്‍, പുതൂര്‍, കത്താളകണ്ടി, കുലുക്കൂര്‍, കാവുണ്ടിക്കല്‍, കൂക്കംപാളയം സ്‌കൂളുകളും രൂക്ഷമായ ജലക്ഷാമം നേരിടുന്നു. തൃത്താല ഉപജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളുകളായ അരിക്കാട് ഗവ. എല്‍പിഎസ്, നയ്യൂര്‍ എജെബിഎസ്, ആലൂര്‍ ഗവ എല്‍പിഎസ് എന്നിവിടങ്ങളില്‍ അടുത്തുള്ള വീടുകളില്‍ നിന്നു വെള്ളമെടുത്താണ് ഉച്ചഭക്ഷണം തയാറാക്കുന്നത്.
മേഴത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി മൂന്നു കുഴല്‍കിണര്‍ കുഴിച്ചെങ്കിലും വെള്ളം കിട്ടിയില്ല. ജല അതോറിറ്റിയുടെ പൈപ്പാണ് ഇവിടുത്തെ ആശ്വാസം. ചെര്‍പ്പുളശ്ശേരി തൃക്കടീരി പഞ്ചായത്തിലെ കിഴൂര്‍ എയുപി സ്‌കൂളില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനു വെള്ളമെത്തിക്കുന്നത് 500 ലീറ്ററിന് 350 രൂപ തോതിലാണ്. കല്ലടിക്കോട് മേഖലയില്‍ കിണറുകളെ ആശ്രയിക്കുന്ന മുഴുവന്‍ സ്‌കൂളുകളിലും ജലക്ഷാമം നേരിടുന്നു. പട്ടാമ്പി പെരുമുടിയൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ കെട്ടിട നിര്‍മാണത്തിനു വെള്ളം ഉപയോഗിച്ചതോടെ ജലലഭ്യത പരുങ്ങലിലായി. തച്ചനാട്ടുകര പഞ്ചായത്തിലെ മിക്ക സ്‌കൂളുകളിലും ഒരു മാസം മുന്‍പു മുതല്‍ വെള്ളം ഉപയോഗിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ വീട്ടില്‍ നിന്നും കൊണ്ടുവരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago