HOME
DETAILS
MAL
'മദ്യം കിട്ടാത്തവരെപ്പറ്റി കടകംപള്ളിക്ക് വേവലാതി എന്തിന്'
backup
March 27 2020 | 18:03 PM
തിരുവനന്തപുരം: മദ്യം കിട്ടാതായവരുടെ ദുഃഖത്തെപ്പറ്റി മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇത്ര വേവലാതിപ്പെടുന്നത് എന്തിനെന്ന് പ്രതിക്ഷനേതാവ് രമേശ് ചെന്നിത്തല.
സഹകരണ ബാങ്കില്‍ നിന്നുള്ള ജപ്തി ഭീഷണിയെത്തുടര്‍ന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോള്‍ മന്ത്രിക്ക് ഇത്ര വേവലാതി കണ്ടില്ല. മന്ത്രി എന്തിനാണ് മദ്യമുതലാളിമാരുടെ വക്കാലത്തു പിടിക്കുന്നത്? മദ്യാസക്തിയുള്ളവരെ ചികിത്സിക്കുകയാണ് വേണ്ടത്. അതിന് ആരോഗ്യ വകുപ്പ് നടപടിയെടുക്കണം. മദ്യശാലകള്‍ അടച്ചിടാന്‍ മന്ത്രിസഭ എടുത്ത തീരുമാനമാണ്. അതിനെതിരേയുള്ള മന്ത്രിയുടെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണ്. കടകംപള്ളി മദ്യദുരന്തമുണ്ടാകുമെന്നു പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."