ആര്‍ക്കിടെക്ച്ചര്‍: മൂന്നാം റാങ്ക് മുഹിസിന്‍ മുഹമ്മദ് അലിക്ക്
മഞ്ചേരി: ആര്‍ക്കിടെക്ച്ചര്‍ പ്രവേശന പരീക്ഷയില്‍ പന്തല്ലൂര്‍ പള്ളിപ്പടി മറുകാട്ട്പറമ്പില്‍ മുഹമ്മദ് -മുംതാസ് ദമ്പതികളുടെ മകന്‍ മുഹ്‌സിന്‍ മുഹമ്മദ് അലിക്കു മൂന്നാം റാങ്ക്. ആര്‍ക്കിടെക്ച്ചറില്‍ തിരുവന്തപുരം എന്‍.ഇ.ടിയിലോ ഹൈദരാബാദിലോ പഠിക്കണമെന്നാണ് മുഹ്‌സിന്റെ ആഗ്രഹം.
ചിട്ടയാര്‍ന്ന പഠന രീതികള്‍ കൈമുതലാക്കിയാണ് മുഹ്‌സിന്റെ വിജയത്തിളക്കം. കൃത്യമായ ടൈംടേബിള്‍ പാലിച്ചുള്ള പഠനവും പഠനകാര്യങ്ങളിലെ കണിശതയുമാണ് വിജയത്തിളക്കത്തിനു മാറ്റുകൂട്ടിയത്. കര്‍ഷകകുടുംബത്തില്‍ ജനിച്ച പിതാവിനു മകനെ ഇനിയും ഉന്നതമേഖലകളിലേക്കു തിരിക്കാന്‍ തന്നെയാണ് ആഗ്രഹം. ആദ്യ 20 പ്രതീക്ഷയര്‍പ്പിച്ചിരിക്കുമ്പോഴാണ് മൂന്നാം റാങ്ക് വാര്‍ത്ത മുഹ്‌സിനെ തേടിയെത്തിയത്.
മൂന്നാം റാങ്കാണെന്ന വിവിരമറിഞ്ഞതോടെ പന്തല്ലൂരിലെ വീട്ടിലേക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. അധ്യാപകരും മാതാപിതാക്കളും സഹോദരങ്ങളായ മഹ്ഫൂസ്, മുഹ്‌സിന്‍ എന്നിവരും ചേര്‍ന്ന മുഹ്‌സിന്‍ വിജയമാഘോഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."