ഒന്നാം ക്ലാസ് വിദ്യര്‍ഥികള്‍ക്ക് മഴക്കോട്ടും പത്താം ക്ലാസ് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് വിതരണവും നടത്തി
അരൂര്‍: എരമല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെ.വി.കെ റസിഡന്റ്‌സ് അസോസിയേഷന്റെ നേത്യത്വത്തില്‍ ഒന്നാം ക്ലാസ് വിദ്യര്‍ഥികള്‍ക്ക് മഴക്കോട്ടും പത്താം ക്ലാസ് പ്ലസ്ടൂ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടത്തി. എരമല്ലൂര്‍ സെന്റ് ഫ്രാന്‍സീസ് എല്‍.പി സ്‌ക്കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം ലഭിച്ച മുഴുവന്‍ കുട്ടികള്‍ക്കും മഴക്കോട്ടു വിതരണവും കൊച്ചുവെളി കവല, വരേകാട് ,കഴുവിടാമൂല പ്രദേശങ്ങളിലെ കുട്ടികളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടൂ പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസഅവാര്‍ഡ് വിതരണവും അഡ്വ. എ.എം.ആരിഫ് നിര്‍വ്വഹിച്ചു. സ്‌ക്കുളില്‍ മാത്യകാപരമായ സേവനം കാഴ്ചവൈക്കുന്ന അദ്ധ്യാപകന്‍ യൂ.ഉബൈദിന് സ്‌ക്കുള്‍ മാനേജര്‍ ഫാ. ലൂയീസ് പുളിക്കന്‍ ഉപഹാരം നല്‍കിയിും പൊന്നാട അണിയിച്ചും ആദരിക്കുകയും ചെയ്തു. പ്രസിഡന്റ് ടി.എസ്.സെയ്ഫുദ്ദീന്‍ അദ്യക്ഷനായിരുന്നു.ഗ്രാമപഞ്ചായത്ത് അംഗം ടി.കെ.ഗോപാലന്‍,കെ.എ.കുഞ്ഞുമൊയ്തീന്‍,പി.എ.സഫര്‍.ഹെഡ്മാസ്റ്റര്‍ സി.എക്‌സ്, ഫ്രാന്‍സീസ് ,പീറ്റര്‍ കൊടുവേലി,ടി.എ.അസീസ് തെക്കുംതല,ടി.കെ.രാജപ്പന്‍,പുഷ്പവതി ടീച്ചര്‍,ടി.കെ.സിറുജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."