ഇന്ധന വിലവര്‍ധന: മാര്‍ച്ചും ധര്‍ണയും നടത്തി
കോട്ടയം: ഇന്ധന വിലവര്‍ധനയ്ക്കെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കടുത്തുരുത്തിയില്‍ ബി.എസ്.എന്‍.എല്‍ ഓഫിസിനു മുമ്പില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. നൂറുകണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൗണ്‍ ചുറ്റിയുള്ള പ്രകടനത്തിലും മാര്‍ച്ചിലും പങ്കെടുത്തു.
ധര്‍ണ സമരത്തില്‍ കടുത്തുരുത്തി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബേബി തൊണ്ടാംകുഴി അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ.റ്റോമി കല്ലാനി ധര്‍ണ സമരം ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം റ്റി ജോസഫ്, പ്രൊഫ.സി.ജെ ജോസഫ്, ജാന്‍സ് കുന്നപ്പിള്ളി, എം.എന്‍ ദിവാകരന് നായര്‍, സുനു ജോര്‍ജ്ജ്, ജോബോയ് ജോര്‍ജ്ജ്, യു.പിചാക്കപ്പന്, എം.കെ സാംബജി, സി.കെ ശശി, പി മഹിളാമണി, റ്റി.കെ കരുണാകരന്, ജയിംസ് പുല്ലാപ്പള്ളി, മധു എബ്രഹാം, മണ്ഡലം പ്രസിഡന്റുമാരായ പീറ്റര്‍ മ്യാലിപ്പറമ്പില്‍, ലൂക്കോസ് മാക്കിയില്‍, പി.വി ചന്ദ്രന്, സുരേന്ദ്രന്, അജികുമാര്‍, റ്റോമി കന്നുംകുളമ്പില്‍, എന്‍ രാമകൃഷ്ണന്, ചെറിയാന് കെ.ജോസ്, ജോര്‍ജ്ജ് ബേബി, തോമസ് സി.മാഞ്ഞൂരാന്, പ്രൊഫ.സണ്ണി മാത്യു, സിജോ ജോസഫ്, അരുണ്‍ റ്റി.ജോസഫ്, എബി സെബാസ്റ്റ്യന്‍, എന്‍ മണിലാല്‍, ജാന്‍സി രാജു, ആന്‍സി ജോസ്, വത്സല രാജന്, മേരി ജോസ്, ത്രേസ്യാമ്മ ജോസഫ്, പി.എന്‍ മോഹനന്, കിഷോര്‍ വര്‍ഗ്ഗീസ്, ഇന്ദുചൂഢന്, സാബു മത്തായി, റ്റി.ഡി.മാത്യു തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."