യുവ അഭിഭാഷകര്‍ക്കായി നിയമബോധന ശില്‍പ്പശാല നടത്തി
കോട്ടയം: കേരള ബാര്‍ കൗണ്‍സിലും കോട്ടയം ബാര്‍ അസോസിയേഷനും സംയുക്തമായി യുവ അഭിഭാഷകര്‍ക്കായി സംഘടിപ്പിച്ച ഏകദിന നിയമബോധന ശില്‍പ്പശാല ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു.
ഏതു വിഷയത്തെ കുറിച്ചാണോ കേസ് വരുന്നത് ആ വിഷയത്തെകുറിച്ച് അടിസ്ഥാനപരമായ അറിവെങ്കിലും അഭിഭാഷകര്‍ക്ക് ഉണ്ടാകമെന്ന് അദ്ദേഹം പറഞ്ഞു. സി.ആര്‍.പി.സിയും ഐ.പി.സിയും മാത്രം പഠിച്ചതുകൊണ്ടു നല്ല ഒരു അഭിഭാഷകനാകണമെന്നില്ല.
ഇത്തരത്തിലുള്ള പൊതുഅറിവുകൂടി ഉണ്ടായെങ്കില്‍ മാത്രമേ നല്ല ഒരു അഭിഭാഷകനാകൂ എന്നും അദ്ദേഹം പറഞ്ഞു. ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ജോസഫ് ജോണ്‍ അധ്യക്ഷനായി.
കോട്ടയം ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് സെഷന്‍ ജഡ്ജ് എസ് ശാന്തകുമാരി, അഭിഭാഷകരായ സി.എസ് അജിതന്‍ നമ്പൂതിരി, ടി.എസ് അജിത്ത്, കെ.ടി ജേക്കബ്, പി.വി പ്രകാശന്‍, എ.കെ കുര്യാക്കോസ്, കേരള ബാര്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ അഡ്വ.കെ ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ.പി സന്തോഷ് കുമാര്‍ സ്വാഗതവും അഡ്വ.എന്‍ റാഫി രാജ് നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകളും നടന്നു. ജസ്റ്റിസ് എബ്രഹാം മാത്യു, അഡ്വ. കെ.എസ് കഴക്കൂട്ടം നാരായണന്‍ നായര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
സമാപന യോഗം കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജി കെ ബാബു ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ ലോയേഴ്‌സ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി സന്തോഷ്‌കുമാര്‍ അധ്യക്ഷനായി. കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ജോസഫ് ജോണ്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ബാര്‍ കൗണ്‍സിലംഗം അഡ്വ. കെ.എന്‍ അനില്‍കുമാര്‍ സ്വാഗതവും കോട്ടയം ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ഡി സൈബോ നന്ദിയും പറഞ്ഞു. അഭിഭാഷകവൃത്തിയില്‍ തുടര്‍പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു ശില്‍പ്പശാല സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."