HOME
DETAILS

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസൗകര്യം; പൊതുതാല്‍പര്യ ഹരജിയായി ഡിവിഷന്‍ ബെഞ്ചിലേക്ക്

  
backup
June 21 2016 | 02:06 AM

%e0%b4%87%e0%b4%a4%e0%b4%b0%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81-2

കൊച്ചി: സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസൗകര്യങ്ങളുമായി ബന്ധപ്പെട്ട ഉത്തരവ് പൊതുതാല്‍പര്യഹരജിയായി പരിഗണിക്കുന്നതിനു ചീഫ് ജസ്റ്റിസിനു കൈമാറാന്‍ ഹൈക്കോടതി സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചു. അമ്പലമുകള്‍ സ്വദേശി എം.എ.ജോസഫ് നല്‍കിയ ഹരജി പരിഗണിക്കവെ ജസ്റ്റിസ് കെ.വിനോദ്ചന്ദ്രന്റെതാണ് നിര്‍ദേശം.

സംസ്ഥാനത്തെ ജനങ്ങള്‍ ഇതരസംസ്ഥാന തൊഴിലാളികളെക്കൂടി അംഗീകരിക്കേണ്ട സമയമായെന്നു സിംഗിള്‍ ബെഞ്ച് വിലയിരുത്തി. ഇതരസംസ്ഥാനക്കാരെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്നത് കേരളസമൂഹത്തിനു തിരിച്ചടിയാവും. ഇവര്‍ക്കിടയില്‍ മദ്യപരും ക്രിമിനലുകളും ഉണ്ട്. വൃത്തിഹീനമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ളവ സാമൂഹ്യവിപത്തായി മാറും. ഹൈക്കോടതി പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച ഉത്തരവ് പൊതുതാല്‍പര്യഹരജിയായി പരിഗണിക്കുന്നതിനു ചീഫ് ജസ്റ്റിസിനു കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
സമീപകാല സംഭവങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വലുതാണെന്നു കണ്ടെത്താനാവും. എന്നാല്‍ ഇവരെ സംസ്ഥാനത്തുവരുന്നതു തടയുകയോ, ഒഴിവാക്കുകയോ ചെയ്യുന്നതു പ്രായോഗികമല്ല. ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണമാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നു നിരവധിയാളുകള്‍ സംസ്ഥാനത്തേക്ക് എത്തുന്നത്. ഉയര്‍ന്നവേതനം, സ്ഥിരംതൊഴില്‍ എന്നിവയെല്ലാമാണ് ഇത്തരം തൊഴിലാളികള്‍ ലക്ഷ്യമിടുന്നത്. ഇവരുടെ കാര്യത്തില്‍ കരാറുകാര്‍ക്ക് ഉത്തരവാദിത്വവും തൊഴില്‍ ദാതാക്കള്‍ക്ക് ചുമതലയും ഉണ്ടെന്നും കോടതി പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യംപുകള്‍ സംബന്ധിച്ചും കലക്ടറും മറ്റു അധികൃതരും പരിശോധനടത്തി തുടര്‍നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

വൃത്തിഹീനമായ ലേബര്‍ക്യാംപുകളില്‍ താമസിക്കേണ്ടി വരുന്നവര്‍ക്ക് മദ്യപിക്കാതെ കഴിയാനാവാത്ത അവസ്ഥയാണ് ഉള്ളതെന്നു ഹൈക്കോടതി വിലയിരുത്തി. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ജീവിക്കുന്നവര്‍ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിക്കുകയും ക്രിമിനലുകളായി മാറുകയും ചെയ്‌തേക്കാം. ഇതൊഴിവാക്കുന്നതിനു ജില്ലാഭരണകൂടവും തൊഴില്‍വകുപ്പും പൊലിസും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. അമ്പലമുകള്‍ കൊച്ചിന്‍ റിഫൈനറീസിനു സമീപം ഹരജിക്കാരന്റെ വീടിനു സമീപമുള്ള നിയമവിരുദ്ധ ലേബര്‍ ക്യാംപ് രണ്ടു ദിവസത്തിനകം അടച്ചുപൂട്ടണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടുത്തെ കിണര്‍വെള്ളം പരിശോധിക്കണമെന്നും സാഹചര്യങ്ങള്‍ വിലയിരുത്തണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹരജിക്കാരന്റെ വീടിനു സമീപമുള്ള ലേബര്‍ ക്യാംപില്‍ നിന്നു കിണറ്റിലേക്കും മറ്റും മാലിന്യങ്ങള്‍ എത്തുകയാണെന്നും വിസര്‍ജ്യവസ്തുക്കള്‍ പോലും പുറന്തള്ളപ്പെടുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതു സംബന്ധിച്ച പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും ഹരജിക്കാരന്‍ വാദിച്ചു.

ഈ സാഹചര്യത്തില്‍ ഹൈക്കോടതി അഭിഭാഷക കമ്മിഷനെ നിയമിക്കുകയും കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തരവ് നല്‍കുകയുമായിരുന്നു. ഹരജിക്കാരന്റെ വീടിനു സമീപമുള്ള അനധികൃത ലേബര്‍ ക്യാംപുകള്‍ അടച്ചുപൂട്ടിയ ശേഷം ബന്ധപ്പെട്ട കരാറുകാരന്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കാന്‍ സൗകര്യം ഒരുക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago