കണ്ണൂര്‍ സര്‍വകലാശാല- 21-06-2016
രണ്ടാം വര്‍ഷ ബി.പി.ടി. പരീക്ഷാഫലം
രണ്ടാം വര്‍ഷ (മൂന്നും നാലും സെമസ്റ്റര്‍) ബി.പി.ടി ഡിഗ്രി (റഗുലര്‍സപ്ലിമെന്ററി - ജൂണ്‍ 2015) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ ജൂണ്‍ 30 വരെ സ്വീകരിക്കും.
പ്രവേശന പരീക്ഷ
പയ്യന്നൂര്‍ സ്വാമി ആനന്ദതീര്‍ഥ കാംപസിലെ ഒന്നാംവര്‍ഷ എം.എസ്‌സി കെമിസ്ട്രി (മെറ്റീരിയല്‍ സയന്‍സ്) കോഴ്‌സിലേക്കുളള പ്രവേശന പരീക്ഷ ജൂണ്‍ 25ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ നടക്കും. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ പരീക്ഷാ ദിവസം 12 മണിക്ക് മുന്‍പ് ഫോട്ടോ സഹിതം ഓഫിസില്‍ ഹാജരാകണം. ഫോണ്‍. 04972 806402.
പയ്യന്നൂര്‍ സ്വാമി ആനന്ദതീര്‍ഥ കാംപസിലെ ഒന്നാംവര്‍ഷ എം.എസ്‌സി ഫിസിക്‌സ് കോഴ്‌സിലേക്കുളള പ്രവേശന പരീക്ഷ ജൂണ്‍ 25ന് രാവിലെ
10 മുതല്‍ നടക്കും. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ പരീക്ഷാ ദിവസം ഒന്‍പത് മണിക്ക്
മുന്‍പ് ഫോട്ടോ സഹിതം ഓഫിസില്‍ ഹാജരാകണം. ഫോണ്‍. 04972 806401, 04972806403
ഏകദിന ശില്‍പശാല
ഫുള്‍ടൈംപാര്‍ടൈം ഗവേഷകര്‍ക്ക് ആന്റി പ്ലാജിയാരിസം സോഫ്റ്റ്‌വെയര്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സൈദ്ധാന്തിക തലത്തിലും പ്രായോഗിക തലത്തിലും പരീശീലന ക്ലാസുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഏകദിന ശില്‍പശാല ജൂണ്‍ 22ന് സര്‍വകലാശാല സെന്‍ട്രല്‍ ലൈബ്രറിയിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തില്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."