എം.ജി യൂണിവേഴ്‌സിറ്റി: -21-06-2016
യു.ജി ഏകജാലകം:
ആദ്യ അലോട്ട്‌മെന്റില്‍
അര്‍ഹതനേടിയവര്‍ 23ന്
മുന്‍പ് പ്രവേശനം നേടണം
ഏകജാലകം വഴി ഡിഗ്രി പ്രവേശനത്തിന് ഒന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചവര്‍ അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റ്ഔട്ട് എടുത്ത് സര്‍വകലാശാല അക്കൗണ്ടില്‍ അടയ്‌ക്കേണ്ട ഫീസ് ഓണ്‍ലൈനായി അടച്ച് ജൂണ്‍ 23ന് വൈകിട്ട് നാലു മണിയ്ക്കകം അലോട്ട്‌മെന്റ് ലഭിച്ച കോളജില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഹാജരായി പ്രവേശനം നേടണം.
ജൂണ്‍ 23നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്‌മെന്റ് റദ്ദാക്കും.
തുടര്‍ന്നുള്ള അലോട്‌മെന്റില്‍ ഇവരെ പരിഗണിക്കുന്നതല്ല. അപേക്ഷകന്‍ തനിക്ക് ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്തനാണെങ്കില്‍ തുടര്‍അലോട്ട്‌മെന്റില്‍ പരിഗണിക്കപ്പെടാതിരിക്കാനായി അവശേഷിക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കണം. ഉയര്‍ന്ന ഓപ്ഷനുകള്‍ നിലനിര്‍ത്തിയാല്‍ തുടര്‍ന്നുള്ള അലേട്ട്‌മെന്റില്‍ മാറ്റംവന്നേക്കാം. ഇപ്രകാരം മാറ്റം ലഭിക്കുന്ന പക്ഷം പുതിയ അലോട്ട്‌മെന്റ് നിര്‍ബന്ധമായും സ്വീകരിക്കണം.
ആദ്യം ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും ചെയ്യും. ഇപ്രകാരം മാറ്റം ലഭിക്കുന്നവര്‍ പുതുതായി ഫീസൊടുക്കേണ്ടതില്ല. ജൂണ്‍ 24 മുതല്‍ 26 വരെ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനുള്ള സൗകര്യമുണ്ട്.
ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ ഒഴികെയുള്ളവര്‍ കോളജുകളില്‍ നിശ്ചിത ട്യൂഷന്‍ ഫീസ് ഒടുക്കി സ്ഥിരപ്രവേശനം ഉറപ്പു വരുത്തണം. വിവിധ പ്രോഗ്രാമുകളിലേക്ക് നിശ്ചയിച്ചിരിക്കുന്ന ഫീസ് സംബന്ധിച്ച വിവരങ്ങള്‍ ക്യാപ് വെബ് സൈറ്റില്‍ ലഭിക്കും.
സര്‍വകലാശാല നിഷ്‌കര്‍ഷിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫീസ് ഈടാക്കുന്ന കോളജുകള്‍ക്ക് എതിരേ ഉിചിതമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കും.
പുനഃക്രമീകരിച്ച
പരീക്ഷാ തിയതി
ജൂണ്‍ 20ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്നതും മാറ്റി വച്ചതുമായ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ടെക് (പുതിയ സ്‌കീം) ഡിഗ്രി പരീക്ഷ ജൂണ്‍ 24ന് ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെയും, ഏഴാം സെമസ്റ്റര്‍ ബി.ടെക് (പഴയ സ്‌കീം) ഡിഗ്രി പരീക്ഷ 24ന് രാവിലെ 9.30 മുതല്‍ 12.30 വരെയും, മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് അപ്ലൈഡ് സയന്‍സ് ഇന്‍ മെഡിക്കല്‍ ഡോക്കുമെന്റേഷന്‍ പരീക്ഷ ജൂണ്‍ 27ന് രാവിലെ 9.30 മുതല്‍ 12.30വരെയും, ഒന്നാം വര്‍ഷ ബി.എം.ആര്‍.റ്റി (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ജൂലൈ 4ന് രാവിലെ 9.30 മുതല്‍ 12.30 വരെയും, നാലാം സെമസ്റ്റര്‍ എം.എച്ച്.ആര്‍.എം ഡിഗ്രി പരീക്ഷ ജൂലൈ 8ന് രാവിലെ 9.30 മുതല്‍ 12.30 വരെയും, നാലാം സെമസ്റ്റര്‍ എം.എഎം.കോംഎം.എം.എച്ച്എം.സി.ജെഎം.റ്റി.എഎം.എസ്.ഡബ്ല്യു (സി.എസ്.എസ് - റഗുലര്‍) ഡിഗ്രി പരീക്ഷകള്‍ ജൂലൈ 2ന് രാവിലെ 9.30 മുതല്‍ 12.30 വരെയും മൂന്നാം സെമസ്റ്റര്‍ ബി.കോം (സി.ബി.സി.എസ്.എസ് - പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ഡിഗ്രി പരീക്ഷ ജൂലൈ 4ന് ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 4.30 വരെയും നടത്തും. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല.
പരീക്ഷാഫലം
2015 ഒക്‌ടോബര്‍ മാസം നടത്തിയ നാലാം സെമസ്റ്റര്‍ എം.സി.എ (2013 അഡ്മിഷന്‍ റഗുലര്‍, 2011 ആന്റ് 2012 അഡ്മിഷന്‍ സപ്ലിമെന്ററി ലാറ്ററല്‍ എന്‍ട്രി - 2014 അഡ്മിഷന്‍ റഗുലര്‍, 2013 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ രണ്ടുവരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ
അപേക്ഷകള്‍
പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത തീയതിക്കുള്ളില്‍ സര്‍വകലാശാലയില്‍ ലഭിച്ചിരിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
ഒന്നാം വര്‍ഷ
എം.എ ക്ലാസുകള്‍
സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ജൂണ്‍ 27ന് ആരംഭിക്കാനിരുന്ന ഒന്നാം വര്‍ഷ എം.എ (ഇംഗ്ലീഷ് ആന്‍ഡ് മലയാളം) ബാച്ചിലെ ക്ലാസുകള്‍ ജൂണ്‍ 29ലേക്ക് മാറ്റി.
ദ്വിദിന ശില്‍പശാല
ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസും കോഴിക്കോട് കോമ്പസിറ്റ് റീജിയനല്‍ സെന്ററും സംയുക്തമായി നടത്തുന്ന പഠനവൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കുള്ള ശില്‍പശാല ജൂണ്‍ 28, 29 തീയതികളില്‍ സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ് ഓഡിറ്റോറിയത്തില്‍ നടത്തും.
പഠനവൈകല്യത്തിന്റെ കാരണങ്ങള്‍, കുട്ടികളുടെ പഠനരീതി, പരിശീലിപ്പിക്കേണ്ട രീതി, പരീക്ഷകള്‍ക്ക് തയ്യാറാക്കുന്ന വിധം എന്നിവ ഉള്‍പ്പെടുന്ന ക്ലാസുകള്‍ ഉണ്ടായിരിക്കും. കോഴ്‌സ് ഫീസ് 600 രൂപ.
താല്‍പര്യമുള്ളവര്‍ ജൂണ്‍ 23ന് മുന്‍പായി ഫീസടച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0481-2731580, 9961459530.
മാസ്റ്റര്‍ ഓഫ്
ഫിസിയോതെറാപ്പി
കോഴ്‌സിന് അപേക്ഷിക്കാം
സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ നടത്തുന്ന പ്രൊഫഷണല്‍ പി.ജി കോഴ്‌സായ മാസ്റ്റര്‍ ഓഫ് ഫിസിയോതെറാപ്പി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ ബി.പി.ടി ആണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മാര്‍ക്ക് ലിസ്റ്റുകള്‍ ആവശ്യപ്പെടുന്നതനുസരിച്ച് ഹാജരാക്കണം. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും ംംം.ാെല.ലറൗ.ശി എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0481-6061012.
അന്തര്‍ദേശീയ
പ്രഭാഷണം ഇന്ന്
ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് നാനോടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ പ്രഭാഷണം സംഘടിപ്പിക്കുന്നു. സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍ വച്ച് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണി മുതല്‍ അഞ്ചുവരെ ഓസ്‌ട്രേലിയയിലെ ഡീക്കിന്‍ യൂനിവേഴ്‌സിറ്റി പ്രൊഫ.ഡോ.നിഷാര്‍ ഹമീദ് 'കാര്‍ബണ്‍ ഫൈബര്‍ ഭാവിയുടെ പദാര്‍ത്ഥം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. പ്രൊഫ.സാബു തോമസ്, ഡോ.നന്ദകുമാര്‍ കളരിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഫോണ്‍ 9447149547.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."