HOME
DETAILS
MAL
സ്കൂളുകളില്‍ ജലലഭ്യത ഉറപ്പ് വരുത്തണമെന്ന് ബാലാവകാശ കമ്മിഷന്
backup
March 10 2017 | 21:03 PM
ആയഞ്ചേരി(കോഴിക്കോട്): സ്കൂളുകളില്‍ ജലലഭ്യത ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മിഷന് ഉത്തരവ്. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും കുടിക്കുന്നതിനും ശുചിമുറികളില്‍ ഉപയോഗിക്കുന്നതിനുമുള്ള ജലലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നാണ് ചീഫ് സെക്രട്ടറിയോടും തദ്ദേശ സ്വയംഭരണ, പൊതുവിദ്യാഭ്യാസ, സാമൂഹ്യനീതി സെക്രട്ടറിമാരോടും സംസ്ഥാന ബാലാവകാശസംരക്ഷണകമ്മിഷന് ഉത്തരവിട്ടിരിക്കുന്നത്. ആവശ്യത്തിന് വെള്ളം ഉറപ്പുവരുത്താനാകാതെ വരികയോ ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണങ്ങള്‍ പുറപ്പെടുവിക്കത്തക്ക രീതിയില്‍ കാലാവസ്ഥാ വ്യതിയാനങ്ങളുണ്ടാവുകയോ ചെയ്താല്‍ മധ്യവേനല്‍ അവധിക്കാലത്ത് സ്ഥിതിഗതികള്‍ മാറുന്നത് വരെ അധ്യയനം നടത്താന്‍ പാടുള്ളതല്ലെന്നും കമ്മിഷന് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."