HOME
DETAILS

നഗരം മാലിന്യ കൂമ്പാരത്തില്‍ മുങ്ങുമ്പോഴും ശുചീകരണ പ്രവര്‍ത്തനം നടത്താതെ നഗരസഭ

  
backup
June 21 2016 | 23:06 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%95%e0%b5%82%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

ഒലവക്കോട്: ജില്ലയില്‍ മഴക്കാലപൂര്‍വ ശുചീകരണം നടത്താത്തതിനാല്‍ നഗരസഭാ പ്രദേശങ്ങളില്‍ പ്ലാസ്്റ്റിക് മാലിന്യമടക്കം കുമിഞ്ഞുകൂടുന്നത് പതിവാകുന്നു. മഴക്കാലം ആരംഭിച്ചിട്ടും ശുചീകരണം നടത്താത്തതിനാല്‍ മഴപെയ്യുമ്പോള്‍ അഴുക്കുചാലുകളില്‍ നിന്ന് മാലിന്യം റോഡിലൂടെ ഒഴുകുകയാണ്.
മാലിന്യം നീക്കാന്‍ നഗരസഭാ ഭരണാധികാരികള്‍ ഇതുവരെ ഒന്നും ചെയ്യാത്തത് പകര്‍ച്ചവ്യാധികള്‍ പടരാന്‍ ഇടയാക്കുമെന്നാണ് കരുതുന്നത്. ജൈവമാലിന്യങ്ങള്‍ മാത്രമെ കാടാങ്കോടുള്ള സംസ്‌കരണ കേന്ദ്രത്തില്‍ സംസ്‌കരിക്കാന്‍ കഴിയൂ എന്നാണ് തദ്ദേശവാസികള്‍ പറയുന്നത്.
അതിനാല്‍ പ്ലാസ്്റ്റിക് മാലിന്യങ്ങള്‍ ഇവിടെ സംസ്‌കരിക്കാന്‍ കഴിയില്ല. ഇതിനെല്ലാം പുറമെ നഗരസഭയില്‍ ശുചീകരണത്തിനായുള്ള വാഹനങ്ങള്‍ മിക്കതും കട്ടപ്പുറത്തുമാണ്. ആറു ട്രാക്ടറും മൂന്നു മിനിട്രാക്ടറും ആറു പുതിയ ആപ്പ ഓട്ടോറിക്ഷകളുമാണ് ശുചീകരണ പ്രവര്‍ത്തനത്തിനായുള്ളത്. മാലിന്യം ശേഖരിക്കുന്ന ഒരു ഡംമ്പര്‍ പ്ലേസറും ഉണ്ട്. ഓടിക്കൊണ്ടിരുന്ന ഡി.സി.എം ടൊയോട്ട വാഹനവുമാകട്ടെ മാസങ്ങളായി കട്ടപ്പുറത്താണ്.
ജില്ലാ ആശുപത്രിയുടെ പരിസരം പോലും ശൂചീകരിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് നഗരസഭ വരുത്തിയിട്ടുള്ളത്. മഴക്കാലമായതോടെ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിക്ക് ചുറ്റും വൃത്തിഹീനമായ സ്ഥിതിയാണ്. ദുര്‍ഗന്ധത്താല്‍ നടക്കാന്‍ പോലും പറ്റാത്ത നിലയില്‍ മാലിന്യം നിക്ഷേപിച്ച സ്ഥിതിയാണ് നഗരത്തിന്റെ മിക്ക റോഡുകളിലും കവലകളിലും. ടൗണ്‍ സ്്റ്റാന്‍ഡിന് പിന്നിലുള്ള റോഡ്, കെഎസ്ആര്‍ടിസി പരിസരം, മുനിസിപ്പല്‍ സ്്റ്റാന്‍ഡ്, സ്്‌റ്റേഡിയം സ്്റ്റാന്‍ഡ്, കോട്ടമൈതാനം എന്നിവിടങ്ങളിലും മാലിന്യം അഴുകി കിടക്കുന്നത് പതിവ് കാഴ്ചയാണ്.
അഴുക്കുചാലുകള്‍ വൃത്തിയാക്കി തുടങ്ങിയതായി നഗരസഭാ അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഒരിടത്തും വൃത്തിയാക്കല്‍ ഇതേവരെയായി നടന്നതായി കാണുന്നില്ല.
മാത്രമല്ല, മാലിന്യം നിറഞ്ഞ് അഴുക്കുചാലുകള്‍ റോഡിനോട് ചേരുന്ന സ്ഥിതിയിലായത് വാഹനയാത്രകളെയും കാല്‍നടയാത്രക്കാരെയും ദുഷ്‌കരമാക്കുന്നത്. നഗരത്തിലെ ഹോട്ടലുകള്‍, ചായക്കടകള്‍, ലോഡ്ജുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള മാലിന്യവും അഴുക്കുചാലുകളിലേക്കാണ് ഒഴുക്കി വിടുന്നത്.
പ്ലാസ്്റ്റിക് മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ കത്തിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നതോടെ നഗരസഭയ്ക്ക് പ്ലാസ്്റ്റിക് മാലിന്യ സംസ്‌കരണത്തിന് പ്രത്യേക കേന്ദ്രം ആരംഭിക്കേണ്ടിവരും. എന്നാല്‍ അത്തരത്തില്‍ ഒരു നീക്കവും നഗരസഭയുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. പ്ലാസ്്റ്റിക് കവറുകള്‍ കഴുകി വൃത്തിയാക്കി ക്ലീന്‍ കേരളക്ക് നേരത്തെ നല്‍കിയിരുന്നു. ഇത് തുടക്കത്തില്‍ ചെയ്തതല്ലാതെ തുടരാന്‍ നഗരസഭ തയ്യാറാവാത്തതുമൂലം പ്ലാസ്്റ്റിക് മാലിന്യങ്ങള്‍ മിക്കയിടത്തും കുമിഞ്ഞുക്കൂടുകയാണ്. മിക്ക വാര്‍ഡുകളിലും മാലിന്യം നീക്കം ചെയ്യാതെ കിടക്കുന്നതുമൂലം വിവിധ ഓഫീസുകളില്‍ വരുന്നവര്‍ ദുര്‍ഗന്ധം കാരണം മൂക്കുപൊത്തിയാണ് കടന്നുപോകുന്നത്.
മാലിന്യക്കൂമ്പാരങ്ങള്‍ പേപ്പട്ടികളും ഇഴ ജന്തുക്കളും, നാല്‍ക്കാലുകളും താവളമാക്കിയിരിക്കുകയാണ്. നഗരസഭയ്ക്ക് ആറു ഡിവിഷനുകളിലായി 237 ശുചീകരണ തൊഴിലാളികളുണ്ട്. കുടുംബശ്രീയുടെ നൂറോളം വരുന്ന സിറ്റിക്ലീനിങ് യൂണിറ്റിലെ സ്ത്രീ തൊഴിലാളികള്‍ ഇതിനു പുറമെയാണ്. ശുചീകരണം നടത്തി ഡ്രൈനേജുകള്‍ വൃത്തിയാക്കാനോ വിവിധ സ്ഥാപനങ്ങള്‍ റോഡിലേക്ക് തള്ളിവിടുന്ന മാലിന്യങ്ങള്‍ മാറ്റാനും ഒരുനടപടിയും നഗരസഭയുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.
ഇതുമൂലം മഴക്കാലമായതോടെ മിക്കയിടത്തും മാലിന്യങ്ങള്‍ അഴുകി കിടക്കുന്നതുമൂലവും കൃത്യമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താത്തതുമൂലവും മാരകരോഗങ്ങള്‍ പിടിപ്പെടാനുള്ള സാഹചര്യം ഏറെയാണ്.
പൊതുനിരത്തുകളില്‍ മാലിന്യം നിക്ഷോപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനോ മാലിന്യം നിക്ഷോപിക്കാന്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കാനോ മാലിന്യ സംഭരണകേന്ദ്രങ്ങളിലൂടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കനോ ഭരണകുടം തയ്യാറാകാത്തത് നഗരനിരത്തുകളെ മാലിന്യ തൊട്ടിയാക്കി മാറ്റിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 minutes ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  13 minutes ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  24 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  an hour ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  an hour ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  2 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  2 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago