HOME
DETAILS
MAL
കണ്ണിപൊയിലിലും പൈതോത്തും പുലി ഇറങ്ങിയതായി അഭ്യൂഹം
backup
March 10 2017 | 21:03 PM
പേരാമ്പ്ര: പേരാമ്പ്ര പട്ടണത്തിനടുത്ത് ഉണ്ണികുന്നന് ചാല്, കണ്ണി പൊയില്‍ കൂത്താളി പൈതോത്ത് എന്നിവിടങ്ങളില്‍ പുലിയെ കണ്ടതായി വാര്‍ത്ത പരന്നത് ജനങ്ങളില്‍ പരിഭ്രാന്തി പകര്‍ത്തി. ഇന്നലെ കാലത്ത് ഉണ്ണികന്ന് ചാലില്‍ റോഡില്‍ നിന്നും സമീപത്തെ മലയിലേക്ക് കയറി പോവുന്നതും പൈതോത്ത് ബൈക്ക് യാത്രികള്‍ ഗ്രാമം ബസ് സ്റ്റോപ്പിനു സമീപം റോഡ് മുറിച്ച് ഒടുന്നത് കണ്ടതായും പറയപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പെരുവണ്ണാമൂഴിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും പേരാമ്പ്ര പൊലിസും നാട്ടുകാരും ചേര്‍ന്ന് പരിശോധന നടത്തിയെങ്കിലും പുലിയെയോ പുലിയുടെ കാല്പാടുകളോ കണ്ടെത്താന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം കണ്ണൂരില്‍ പുലി ഇറങ്ങിയതിന്റെയും സമീപത്തു തന്നെ ഫോറസ്റ്റ് ഉളളതിന്റെയും പശ്ചാത്തലത്തില്‍ ജനം ഇപ്പോഴും ഭീതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."