മന്ദങ്കാവ് റോഡിനെ അവഗണിക്കുന്നതില്‍ പ്രതിഷേധം
നടുവണ്ണൂര്‍: മന്ദങ്കാവ് മുത്താമ്പി. കൊയിലാണ്ടി റോഡിനെ അവഗണിക്കുന്നതില്‍ പ്രതിഷേധം ശക്തം.
നിരവധി വര്‍ഷങ്ങളായി ഈ റോഡ് റീ ടാറിങ് നടത്തിയിട്ട്. ഇടക്കിടെ പേച്ച് വര്‍ക്ക് നടത്താറുെണ്ടങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പവര്‍ത്തികളൊന്നും നടക്കാത്തതാണ് പുതുക്കുടി താഴെ, കിഴുക്കോട്ട് കടവ് ജങ്ഷന്‍, പള്ളി, വെങ്ങളത്ത് കണ്ടി കടവ്, കുളിപ്പൊയില്‍, എ.സി.മുക്ക്, മന്ദങ്കാവ് എല്‍.പി.സ്‌കൂള്‍, തുരുത്തി മുക്ക് തുടങ്ങിയ പ്രദേശങ്ങളില്‍ ടാറിങ് പൊട്ടിപ്പൊളിഞ്ഞ് വന്‍ കുഴികള്‍ രൂപപ്പെട്ടാന്‍ കാരണം. ഇവിടങ്ങളില്‍ അപകടങ്ങളും പതിവാണ്. എട്ടോളം ബസുകള്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്.
കേരഫെഡ്, ടെക്‌സ്‌ഫെഡ്, ഫര്‍ണ്ണിച്ചര്‍ ഫാക്ടറി, ഈര്‍ച്ചമില്‍, ടിന്‍ ഷീറ്റ് ഫാക്ടറി, തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്കുള്ള വലിയ ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഈ റോഡിനെ യാണ് ആശ്രയിക്കേണ്ടത്. ഈ ഫാക്ടറികളിലേക്ക് വരുന്ന പതിനെട്ട് ടയറുകളുള്ള ലോറികള്‍ പല തവണ കുടുങ്ങിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നടുവണ്ണൂര്‍ കൊയിലാണ്ടിറോഡിലെ എഴുപതോളം കൊടുംവളവുകളും അപകടവും ഗതാഗത തടസങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഈ റോഡ് വളവുകള്‍ നിവര്‍ത്തി വീതി കുട്ടി റീ ടാറിങ് നടത്തണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."