പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്പനി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ മീന്‍വല്ലം പദ്ധതിയും അനുബന്ധ പദ്ധതികളും നടപ്പാക്കുന്ന പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്പനിയുടെ വെബ്സൈറ്റ് പ്രവര്‍ത്തന സജ്ജമായി. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി നിര്‍വ്വഹിച്ചു.
1999 ജനുവരി 20 ന് രൂപീകരിച്ച കമ്പനി മീന്‍വല്ലം ജലവൈദ്യുത പദ്ധതിയാണ് ആദ്യമായി ഏറ്റെടുത്ത് നടപ്പിലാക്കിയത്. ഇത് വഴി ഇന്ത്യയില്‍ ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്ന ആദ്യ ജില്ലാ പഞ്ചായത്ത് എന്ന ബഹുമതി പാലക്കാടിന് സ്വന്തമായിരുന്നു. പദ്ധതിയില്‍ ഇതുവരെ 99,15,180 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കുവാന് സാധിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഒരു മെഗാവാട്ട് ലക്ഷ്യമിട്ടുള്ള പാലക്കുഴി ,കൂടം (4.5 മെഗാവാട്ട്), ചെമ്പുക്കട്ടി (ഏഴ് മെഗാവാട്ട്), ചെറുകിട ജലവൈദ്യുത പദ്ധതികളും മീന്‍വല്ലം ടെയില്‍ മൈക്രോ ഹൈഡ്രല്‍ പ്രൊജക്ട് എന്നിവയാണ് പ്രവര്‍ത്തനം പുരോഗമിക്കുന്ന പദ്ധതികള്‍. കമ്പനിയുടെ നടത്തിപ്പിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെട 12 അംഗ ഡയരക്ടര്‍ ബോര്‍ഡ് നിലവിലുണ്ട്.
ജില്ലാപഞ്ചായത്തിലുള്ള കമ്പനി ഓഫിസില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിനുമോള്‍ കെ, കമ്പനി ചീഫ് എന്‍ജിനീയര്‍ കെ പത്മരാജന്, കമ്പനി സെക്രട്ടറി ഫിറോസ്ഖാന്, എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ബാബുരാജ്, ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."