HOME
DETAILS
MAL
പ്രതിഷേധ സംഗമം
backup
March 10 2017 | 21:03 PM
നാദാപുരം: വികസനം ജനോപകാരപ്രദമായിരിക്കണമെന്നുംധാര്ഷ്ട്യത്തോടെയുള്ള വികസനം ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്നും സി.ആര് നീലകണ്ഠന് പറഞ്ഞു. നാദാപുരത്ത് ഗെയില്‍ വിക്ടിംസ് ഫോറം സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളടക്കമുള്ള ഇരകളായ നാദാപുരം, തൂണേരി വില്ലേജുകളിലെ നിരവധിപേര്‍ സംഗമത്തിനെത്തിയിരുന്നു. പി.മുനീര്‍ മാസ്റ്റര്‍ അധ്യക്ഷനായി. ഒ.കെ തൂണേരി, അഡ്വ. പ്രദീപ് കുമാര്‍, അലവിക്കുട്ടി കവനൂര്‍, മ@േണ്ടാടി ബഷീര്‍, കെ.പി.സി തങ്ങള്‍, സി.ആലിക്കുട്ടി, നെല്യേരി കുമാരന്, വി.എ മുഹമ്മദ് ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."