HOME
DETAILS
MAL
പിഴ ബൈക്കിന്; നോട്ടീസ് കിട്ടിയത് കാറുടമയ്ക്ക്
backup
March 10 2017 | 21:03 PM
നിലമ്പൂര്‍: നിയമം ലംഘിച്ച ബൈക്കിനു പിഴ അടക്കാന്‍ നോട്ടീസ്, എന്നാല്‍ നോട്ടീസ് കിട്ടിയതു കാറുടമയ്ക്ക്. നിലമ്പൂര്‍ ആര്.ടി.ഒ ഓഫിസില്‍നിന്നുള്ള പിഴയടക്കാനുള്ള നോട്ടീസാണ് കാറുടമയെ കുഴക്കിയത്.
മോട്ടോര്‍ വാഹന വകുപ്പിന്റെ മൂന്നാം കണ്ണ് പരിശോധനയില്‍ കുടുങ്ങിയത് യാത്രികന് ഹെല്‍മറ്റ് വയ്ക്കാതെ പോയ കെ.എല്‍.71 എ. 9067 എന്ന നമ്പറിലുള്ള മോട്ടോര്‍ ബൈക്കാണ്. പകരം വഴിക്കടവിലെ കെ.എല്‍ 71 9067 നമ്പറിലുള്ള ഹ്യൂണ്ടായി കാര്‍ ഉടമയ്ക്കാണ് നോട്ടീസ് ലഭിച്ചത്. പരാതിയുമായി ആര്.ടി.ഒ ഓഫിസിലെത്തിയെങ്കിലും പരിഹാരമൊന്നും ഉണ്ടായില്ലെന്നറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."