ആറ്റിങ്ങലില്‍ ലോട്ടറി ടിക്കറ്റിന്റെ ഫോട്ടോകോപ്പി ഉപയോഗിച്ച് തട്ടിപ്പ്
ആറ്റിങ്ങല്‍: സമ്മാനമടിച്ച ലോട്ടറി ടിക്കറ്റിന്റെ കളര്‍ ഫോട്ടോകോപ്പിഉപയോഗിച്ച് പണം തട്ടിപ്പ്. ആറ്റിങ്ങലിലെ പ്രമുഖ ലോട്ടറി വില്‍പ്പന കേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ തട്ടിപ്പ് നടന്നത്.
രണ്ടായിരം രൂപ സമ്മാനം ലഭിച്ച അഞ്ചു ടിക്കറ്റുകളാണ് ഇവര്‍ കൗണ്ടറില്‍ ഹാജരാക്കിയത്. വ്യാജ ടിക്കറ്റുകള്‍ ബാര്‍കോഡ് ഉപയോഗിച്ച് തിരിച്ചറിയാനുള്ള സംവിധാനമുണ്ടെങ്കിലും സ്കാനറിനുംവ്യാജ ടിക്കറ്റിനെ തിരിച്ചറിയാനായില്ലെന്ന് ജീവനക്കാരി പറയുന്നു. മൊത്ത വിതരണക്കാരന് ടിക്കറ്റ് ലോട്ടറി ഓഫീസില്‍ എത്തിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ആലപ്പുഴയിലുള്ള ഏജന്‍സി നല്കിയ ടിക്കറ്റിനാണ് സമ്മാനത്തുക ലഭിച്ചത്. ഈ ടിക്കറ്റ് ആലപ്പുഴയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തുക കൈപ്പറ്റിയിരുന്നു. ഇതിന്റെ കളര്‍ ഫോട്ടോകോപ്പിയാണ്ആറ്റിങ്ങലിലെ വില്പന കേന്ദ്രത്തില്‍ നല്കി അജ്ഞാതന്‍ തുക കൈപ്പറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."