എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 15ന്
കൊച്ചി: കാക്കനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാര്‍ച്ച് 15ന് സ്റ്റാഫ് നഴ്സ്, കാത്ത്ലാബ് ടെക്നീഷ്യന്, സിവില്‍ സൂപ്പര്‍വൈസര്‍, റിസപ്ഷനിസ്റ്റ്, ഒ.പി അസിസ്റ്റന്റ്, ഡയാലിസിസ് ടെക്നീഷ്യന്, കണ്‍സള്‍ട്ടന്റ്, കൗണ്ടര്‍ സ്റ്റാഫ്, പ്രവൃത്തി പരിചയമുളള യു.ഐ ഡെവലപ്പര്‍, ഡോട്ട് നെറ്റ് ഡെവലപ്പര്‍, ടെസ്റ്റ് എഞ്ചിനീയര്‍, ഐ.ഒ.എസ് ഡെവലപ്പര്‍ എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും.
യോഗ്യത പ്ലസ് ടു, ബി.ടെക് (സി.എസ്, ഐ.റ്റി) എം.സി.എ, ബി.എസ്.സി (നഴ്സിംഗ്) ജി.എന്‍.എം. പ്രായം 18-35.
താല്പര്യമുളളവര് ബയോഡാറ്റയും, തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം മാര്‍ച്ച് 15ന് രാവിലെ 10.30ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുളള ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2422452, 2427494.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."