എം.ഇ.എസ് സ്‌കൂളില്‍ സമരത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ മര്‍ദനം
തിരൂര്‍: തിരൂര്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂളില്‍ ഒരു വിഭാഗം രക്ഷിതാക്കള്‍ സംഘടിപ്പിച്ച സമരത്തിനിടെ ചാനല്‍ക്യാമറാമാന്‍മാര്‍ക്ക് മര്‍ദനം. വെട്ടം ടെലിവിഷന്‍ ക്യാമറാമാന്‍ സഫീര്‍ബാബു, ടി.സിവി ക്യാമറാമാന്‍ സമീര്‍ ബിന്‍ അഹമ്മദ് എന്നിവരെയാണ് പൂക്കയില്‍ സ്വദേശി നവാസ് ആക്രമിച്ചത്. സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളെ സമരക്കാര്‍ ഉപരോധിക്കുന്നത് പകര്‍ത്തുന്നതിനിടെ നവാസ് ചാനല്‍ ക്യാമറാമാന്‍മാര്‍ക്ക് നേരെ തിരിയുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെതിരെ രംഗത്തെത്തിയ ഇയാള്‍ ക്യാമറാമാന്‍മാരെ പിടിച്ചു തള്ളുകയും ദൃശ്യങ്ങള്‍ പകര്‍ത്തിയാള്‍ ക്യാമറ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
സംഭവത്തില്‍ തിരൂര്‍ പ്രസ്‌ക്ലബ് യോഗം പ്രതിഷേധിച്ചു. പ്രസിഡന്റ് വിനോദ് തലപ്പള്ളി അധ്യക്ഷത വഹിച്ചു. ജമാല്‍ ചേന്നര, അഫ്‌സല്‍ കെ.പുരം, റാഫി കൂട്ടായി, സി. നൗഷാദ്, സഫീര്‍ബാബു, റഷീദ് തലക്കടത്തൂര്‍, മജീദ് ഇല്ലിക്കല്‍, സന്തോഷ്, കെ.ടി ജൈസല്‍, സമീര്‍ ബിന്‍ അഹമ്മദ്, കെ. സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
സംഭവത്തില്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."