HOME
DETAILS
MAL
കോണ്‍ഗ്രസുമായുള്ള സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ്
backup
March 11 2017 | 14:03 PM
ലക്നൗ: ഉത്തര്‍പ്രദേശിലെ കനത്ത തകര്‍ച്ച അംഗീകരിച്ച മുഖ്യമന്ത്രി അഖിലേഷ് യാദവ് തെരഞ്ഞെടുപ്പ് മത്സരത്തില്‍ തങ്ങളുടെ കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസിനെ തള്ളിപ്പറയാന്‍ തയ്യാറായില്ല. പകരം, സമാജ്വാദി പാര്‍ട്ടിയുടെ കോണ്‍ഗ്രസുമായുള്ള സഖ്യം തുടരുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.
ജനങ്ങളുടെ തീരുമാനം സമാജ്വാദി പാര്‍ട്ടി അംഗീകരിക്കുന്നുവെന്നും പുതുതായി വരുന്ന സര്‍ക്കാരിന് എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യം രൂപീകരിച്ചതില്‍ താന്‍ വലിയ സന്തോഷവാനാണ്. രണ്ട് യുവനേതാക്കള്‍ കൊണ്ടുവന്ന ഈ സഖ്യം ഭാവിയിലും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അഖിലേഷ് യാദവ് മുഖ്യമന്ത്രിസ്ഥാനത്തു നിന്നു രാജിവച്ചു
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തെ തങ്ങളാലാവും വിധത്തില്‍ വികസനത്തിലേക്കു നയിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തങ്ങളുടെ സര്‍ക്കാരിനേക്കാള്‍ ഇനി വരുന്ന സര്‍ക്കാരിന് ചെയ്യാനാവുമെന്നാണ് പ്രതീക്ഷ. ജനങ്ങളുടെ പ്രാഥമികാവശ്യം പരിഗണിച്ച് തങ്ങളേക്കാള്‍ മെച്ചപ്പെട്ട ഭരണം കാഴ്ചവയ്ക്കാന്‍ അവര്‍ക്കാവുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."