ദുബൈ വാട്ടര്‍ കനാല്‍ നീന്തി കടന്ന് സഊദി വനിത ചരിത്രം കുറിച്ചു
റിയാദ്: സഊദി യുവതി നീന്തലില്‍ ചരിത്രം കുറിച്ചു. 24 കിലോമീറ്റര്‍ നീളമുള്ള ദുബൈ വാട്ടര്‍ കനാല്‍ നീന്തി കടന്നാണ് ദന്ത ഡോക്ടറും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഡോ: മരിയന്‍ സ്വാലിഹ് ബിന്‍ ലാദന് പുതിയ അധ്യായം കുറിച്ചത്. ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍, ദുബൈ മരിടൈം സിറ്റി അതോറിറ്റി, ദുബൈ പൊലിസ്, മറൈന്‍ റസ്ക്യൂ ടീം എന്നിവരുടെ അകമ്പടിയോടെ വെള്ളിയാഴ്ചയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്.
ഇതാദ്യമായാണ് ദുബൈ വാട്ടര്‍ കനാല്‍ ഒരാള്‍ നീന്തി കീഴടക്കുന്നത്. സിറിയയിലെ ദുരിതമനുഭവിക്കുന്ന ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദുബൈ സ്പോര്‍ട്സ് അതോറിറ്റി നടത്തിയ പരിപാടിയുടെ തുടര്‍ച്ചയായാണ് ദുബൈ വാട്ടര്‍ കനാല്‍ നീന്തിക്കയറിയത്. ഒമ്പത് മണിക്കൂറും 10 മിനിട്ടും കൊണ്ടാണ് ഇവര്‍ ഈ നേട്ടം സ്വന്തമാക്കിയത്. പരിപാടി സംഘടിപ്പിച്ച കിരീടവകാശിയും ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന് സര്‍വവിധ നന്ദിയും അഭിനന്ദനവും അര്‍പ്പിക്കുന്നതായി ഡോ: മരിയന്‍ പറഞ്ഞു.
താന്‍ അതിയായ സന്തോഷവതിയാണെന്നും 24 കിലോമീറ്റര്‍ നീളമുളള ദുബൈ വാട്ടര്‍ കനാല്‍ നീന്തി കടക്കാന്‍ കഴിയുന്ന ആദ്യ വ്യക്തിയെന്ന നിലയില്‍ അഭിമാനമുണ്ടെന്നും ഡോ: മരിയന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."