അമൃതയുടെ പരിപാടിയില്‍ ആള്‍ദൈവങ്ങളെ വിമര്‍ശിച്ച് പിണറായി
കൊച്ചി: മാതാ അമൃതാനന്ദ മയിയുടെ സ്ഥാപനത്തിലെ ചടങ്ങ് ഉദ്ഘാടനം ചെയ്യവെ ആള്‍ദൈവം എന്ന പരാമര്‍ശത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്ക് കൈവരുന്ന സിദ്ധി കമ്പോളവല്‍ക്കരിക്കുമ്പോഴാണ് മനുഷ്യര്‍ക്ക് ആള്‍ദൈവം എന്ന പേരുവീഴുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
മഹാകഴിവുകള്‍ കൈവരിക്കുന്നവര്‍ അവരുടെ കഴിവുകള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരല്ലെന്നും പിണറായി പറഞ്ഞു. മനുഷ്യന് വ്യത്യസ്തമായ കഴിവുകള്‍ ആര്‍ജിക്കാന്‍ കഴിയും. സ്വാമി വിവേകാനന്ദനെപ്പോലുള്ളവര്‍ ഉദാഹരണം. അമൃതാനന്ദമയിക്കും ലോകംശ്രദ്ധിക്കത്തക്കരീതിയിലുള്ള കഴിവുനേടാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനപ്പുറമുള്ള കാര്യങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇടപ്പള്ളി അമൃത ആശുപത്രിയില്‍ അതിസൂക്ഷ്മ റേഡിയേഷന്‍ തെറാപ്പി സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
ചടങ്ങില്‍ ആള്‍ദൈവം എന്ന രീതിയില്‍ തെറ്റായ പരാമര്‍ശം ഉണ്ടാകുന്നതിനെക്കുറിച്ച് അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യം ഉറ്റുനോക്കുന്ന തരത്തില്‍ വളര്‍ന്ന സ്ഥാപനമാണ് അമൃത ആശുപത്രിയെന്ന് പറഞ്ഞ മുഖ്യമന്ത്രി സത്യസായി ബാബയുടെ ആശുപത്രിയില്‍ ചികിത്സയ്ക്ക് പണം ഈടാക്കുന്നില്ലെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."