HOME
DETAILS
MAL
കരാറില്‍ മാറ്റത്തിനില്ലെന്ന് ഇറാന്
backup
May 03 2018 | 19:05 PM
തെഹ്റാന്: ആണവ കരാറില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ചുള്ള യാതൊരു ചര്‍ച്ചക്കും തയാറല്ലെന്ന് ഇറാന്. തങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വീണ്ടുമൊരു ചര്‍ച്ചക്ക് തയാറല്ലെന്നും വിശ്വസ്തയോടെ തുടരുന്ന കരാറില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ അനുവദിക്കില്ലെന്നും ഇറാന് വിദേശ കാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ് പറഞ്ഞു. കരാറിലെ തീരുമാനങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നുണ്ട്. ഇറാനില്‍ വ്യവസായം നടത്തുന്നതിന് തയാറാകുന്ന സംരംഭകരെ ഭീഷണിപ്പെടുത്തി തടയുന്നുണ്ടെന്ന് ജവാദ് ശരീഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."