HOME
DETAILS

അംഗപരിമിതരെ അധിക്ഷേപിക്കുന്നത് കുറ്റകരമാണെന്ന നിയമം ഉണ്ടാകണം; ജസ്റ്റിസ് കുര്യന്‍ ജോസഫ്

  
backup
March 11 2017 | 18:03 PM

%e0%b4%85%e0%b4%82%e0%b4%97%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%86-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d


തൃശൂര്‍: അംഗപരിമിതരെ അധിക്ഷേപിച്ച് സംസാരിക്കുന്നത് കുറ്റകരമാണെന്ന നിയമം ഉണ്ടാക്കണമെന്ന് സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.കേരള വികലാംഗക്ഷേമസംഘടനയുടെ അഞ്ചാമത് സംസ്ഥാന സമ്മേളനം കെ. കരുണാകരന്‍ സ്മാരക ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതി ആരുടേയും ഔദാര്യമല്ല. അവകാശമാണ്. നിന്ദിതരുടേയും പീഡിതരുടേയും ചൂഷണം ചെയ്യപ്പെടുന്നവരുടേയും ഒപ്പം നിന്നാല്‍ മാത്രമേ സമൂഹത്തിന് മഹത്വം കൈവരൂവെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് ഓര്‍മ്മിപ്പിച്ചു. സമൂഹത്തിന്റെ തുല്യതക്ക് നീതി പുനഃസ്ഥാപിച്ചു നല്‍കിയത് കോടതിയാണ്.എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുന്നതിന് നീതിപീഠത്തിന് മാത്രമേ കഴിയൂ. ഭിന്നശേഷിക്കാര്‍ക്ക് ജീവിക്കാനും സഹവസിക്കാനും സഞ്ചരിക്കാനുമുള്ള അവകാശം ഉറപ്പാക്കുകയാണ് വേണ്ടത്.
ഈ അവകാശങ്ങള്‍ കൂടുതല്‍ സംരക്ഷിക്കുന്നതിനായി 2016ലെ ഭിന്നശേഷി ആക്ട് നടപ്പിലാക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ നാലാമത് സമൂഹവിവാഹം  അഡ്വ. എ.യു രഘുരാമ പണിക്കരും കുടുംബസംഗമം സി.എന്‍ ജയദേവന്‍ എം.പിയും ഉദ്ഘാടനം ചെയ്തു. 5 ജോഡി അംഗപരിമതരുടെ വിവാഹമാണ് ഇന്നലെ നടന്നത്. കോട്ടയം കരൂര്‍ സ്വദേശി അജി ജോര്‍ജും നിലമ്പൂരിലെ ടി.ജി രാധികയും ചേര്‍ത്തലയിലെ ഒ.ബി സീനുവും മണലൂരിലലെ ഒ.കെ ജിന്‍മുവും പൈമറ്റത്തെ സുനില്‍ സഹദേവനും വെങ്കടിങ്ങിലെ കെ.കെ ബിന്ദുവും വടവന്നുര്‍ മണികണ്ഠനും പുന്നയൂര്‍ക്കുളം ബിന്ദുവും കുല്‍ക്കല്ലൂര്‍ ദിലീഷും പെരിന്തല്‍മണ്ണയിലെ എം.സുമയും കൊടുവായൂര്‍ സുനില്‍നാരായണനും പുത്തന്‍പീടികയിലെ സിന്ധുവും എരുമപ്പെട്ടിയിലെ ഉണ്ണികൃഷ്ണനും ഗോവിന്ദപുരത്തെ എസ്.പ്രേമയുമാണ് വിവാഹിതരായത്.
സംസ്ഥാന സെക്രട്ടറി കാദര്‍ നാട്ടിക അധ്യക്ഷനായി. ടി.സി.വി സീനിയര്‍ റിപ്പോര്‍ട്ടര്‍ എ.എം മുകേഷ്‌ലാലിന് പുരസ്‌കാരം നല്‍കി ആദരിച്ചു.എ.സി.പി മുഹമ്മദ് ആരിഫ്,ചലചിത്രതാരം ജയശ്രീ ശിവദാസ്,വിനോദ്ശങ്കര്‍,ഡോ.ബാബു വര്‍ഗീസ്,ടി.കെ സെയ്തലവി,രാമദാസ് ചേലക്കര,എ.എസ് നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  2 days ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 days ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 days ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 days ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 days ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 days ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 days ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 days ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 days ago