പ്രതീക്ഷയുടെ പൂമുറ്റത്ത് മകനെയും കാത്ത് മാതാപിതാക്കള്‍
ശാസ്താംകോട്ട(കൊല്ലം): അബ്ദുല്‍നാസര്‍ മഅ്ദനിയുടെ യാത്രയെ സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും രോഗിയായ തങ്ങളെ കാണാന്‍ മകന് വീണ്ടുമെത്തുമെന്നുള്ള സന്തോഷത്തിലാണ് മാതാപിതാക്കളായ അബ്ദുല്‍സമദ് മാസ്റ്ററും അസുമാബീവിയും. കഴിഞ്ഞ വര്‍ഷം ജുലൈയില്‍ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അദ്നിയെ മാതാപിതാക്കള്‍ അവസാനമായി കണ്ടത്. എന്നാല്‍ ഇപ്പോള്‍ അസുമാബീവിയുടെ രോഗം വളരെ മൂര്‍ച്ഛിച്ചിരിക്കുകയാണെന്ന് അബ്ദുല്‍ സമദ് മാസ്റ്റര്‍ പറഞ്ഞു. കോടതിയുടെ അനുമതിക്ക് അല്ലാഹുവിനു സ്തുതി അര്‍പ്പിച്ച് മകന്റെ വരവും കാത്ത് തോട്ടുവാല്‍ മന്‍സിലിന്റെ പൂമുറ്റത്തേക്ക് കണ്ണുംനട്ടിരിക്കുകയാണ് ഇരുവരും.
രോഗശയ്യയിലായ മാതാവിനെ കാണാന്‍ മഅ്ദനി ഇന്ന് കുടുംബവീട്ടില്‍ എത്തുമെന്നുള്ള വിശ്വാസമായിരുന്നു നേരത്തേ എല്ലാര്ക്കും. എന്നാല്‍ യാത്രയുടെ ചെലവ് സംബന്ധിച്ച് കര്‍ണാടക പൊലിസിന്റെ നിലപാടാണ് എല്ലാം ആശങ്കയിലാഴ്ത്തിയത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി മഅ്ദനി ഇന്നലെ വൈകിട്ടോടെ തന്നെ ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് തിരിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എറണാകുളത്തെത്തുന്ന മഅ്ദനി രാത്രിയില്‍ അവിടുത്തെ തന്റെ ഫ്ളാറ്റില്‍ തങ്ങിയശേഷം ഇന്ന് രാവിലെയോടെ മൈനാഗപ്പള്ളി വേങ്ങയിലെ കുടുംബ വീട്ടിലേക്ക് യാത്ര തിരിക്കുമെന്നും ഉച്ചയോടെ വീട്ടിലെത്തി മാതാവിനെ കണ്ട ശേഷം അന്‍വാര്‍ശ്ശേരിയിലേക്ക് മടങ്ങി ജുമുഅക്ക് നേതൃത്വം നല്‍കുമെന്നുമായിരുന്നു അറിയിച്ചിരുന്നത്.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മാതാവിനെ കാണാന്‍ അനുമതി തേടി മഅ്ദനി കോടതിയില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."